കുവൈറ്റ് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റര്‍, എം.സി.വൈ.എം. കുവൈറ്റിന്റെ പങ്കാളിത്തത്തോടെ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. 2019 വര്‍ഷത്തില്‍ പ്രതിമാസം കുറഞ്ഞത് ഒരു ക്യാമ്പ് എന്ന നിലയില്‍ ബിഡികെ കുവൈത്ത് ചാപ്റ്റര്‍ വിവിധ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ 12 മത്തെയും, എം.സി.വൈ.എം. നോടൊപ്പമുള്ള രണ്ടാമത്തെയും രക്തദാനക്യാമ്പ് ആണ് കഴിഞ്ഞ ദിവസം നടന്നത്.
ക്യാമ്പുകളോടൊപ്പം തന്നെ കുവൈത്തിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി അടിയന്തിരഘട്ടങ്ങളില്‍ ആവശ്യമായ രക്തവും ബിഡികെ കുവൈറ്റ് പ്രവര്‍ത്തകര്‍ എത്തിച്ചുനല്‍കുന്നുണ്ട്. കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ. എം. ആര്. എം.) ന്റെ യുവജന വിഭാഗമായ എം.സി.വൈ.എം. ന്റെ പ്രതിമാസ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയത്.
ക്യാമ്പിന്റെ ഉദ്ഘാടനം റവ. ഫാദര്‍ മാത്യു നരിയാട്ടില് നിര്‍വഹിച്ചു. കെ. എം. ആര്. എം. വൈസ് പ്രസിഡണ്ട് ഷിബു ചെറിയാന്, എം.സി.വൈ.എം. കണ്‍വീനര്‍ ലിന്‍സ് ജോണ്‍, ബിഡികെ പ്രവര്‍ത്തകരായ രാജന് തോട്ടത്തില്‍, രഘുബാല്‍, രഞ്ജിത് രാജ് എന്നിവര്‍ രക്തദാതാക്കള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: