ന്യൂദല്‍ഹി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച രണ്ടാമത്തെ റിട്ട് ഹര്‍ജിയും സുപ്രീം കോടതി തള്ളി. മുന്‍ ഉത്തരവില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് റിട്ട് ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
തീരദേശ നിയമം ലംഘിച്ച ഫ്ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മരട് ജെയിന്‍ ഹൗസിലെ മനോജ് കുര്യന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചില്ല. ഫ്‌ലാറ്റുകള്‍ പൊളിച്ചില്ലെങ്ങില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും കോടതി വ്യക്തമാക്കി. ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം വേണം എന്ന് ഹര്‍ജിക്കാര്‍ ഇന്ന് കോടതിയില്‍ ഉന്നയിച്ചെങ്ങിലും കോടതി പരിഗണിച്ചില്ല.
ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കോടതി ഉത്തരവില്‍ എല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജി ജൂലൈ 5നും പുനപരിശോധനാ ഹര്‍ജികള്‍ ജൂലൈ 11നും കോടതി തള്ളിയത്തിനു പിന്നാലെയാണ് ഇത്.
















