കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ തലശ്ശേരി ഇല്ലത്തുതാഴെയിലെ സൗപര്‍ണികയില്‍ കെ.വി.സുരേന്ദ്രനെ (62) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎമ്മുകാര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഊരാങ്കോട് സ്വദേശി പുലപ്പാടി വീട്ടില്‍ എം.അഖിലേഷ് (35), മാണിക്കോത്ത് വീട്ടില്‍ എം.ലിജേഷ് (32), മുണ്ടോത്ത് കണ്ടിയില്‍ എം.കലേഷ് (36), വാഴയില്‍ കെ.വിനീഷ് (25), പി.കെ.ഷൈജേഷ് (28) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.ഇതില്‍ രണ്ടും ഏഴും സ്ഥാനത്തുള്ള പ്രതികളായ കെ.വിജേഷ്, ചാലി വീട്ടില്‍ സി.ഷബിന്‍ എന്നിവരെ കോടതി വെറുതെ വിട്ടു.
തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദാണ് വിധി പ്രസ്ഥാവിച്ചത്. 2008 മാര്‍ച്ച് ഏഴിന് 8.30 നാണ് കൊലപാതകം നടന്നത്. വീട്ടിനകത്ത് മാരകായുധങ്ങളുമായി ഇരച്ചെത്തിയ പ്രതികള്‍ സുരേന്ദ്രനെവെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശിക്ഷാ വിധി ഇന്ന് ഉച്ചയ്‌ക്ക് ശേഷം.
















