തിരുവനന്തപുരം: മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് മര്‍ദ്ദനമേറ്റത് പോലീസുകാര്‍ വീടുകയറി അക്രമിച്ചിട്ടല്ലെന്നും അങ്ങോട്ട് കയറി പ്രതിഷേധിച്ചിട്ടാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വ്യാഴാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി എ.കെ.ജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുത്തതായാണ് സൂചന.
സിപിഐയുടെ തന്നെ എംഎല്‍എയായ എല്‍ദോയെ തള്ളി പറയുന്നതിനൊപ്പം പോലീസിനെ ന്യായീകരിക്കുന്നില്ലെന്നും കാനം വാദിക്കുന്നു. അനീതിക്കെതിരെ സമരം ചെയ്യുമ്പോള്‍ ചിലപ്പോള്‍ പോലീസിനെതിരെയാകുമെന്നെല്ലാം കാനം പറയുന്നുണ്ടെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മൗനം വിവാദമായിരിക്കുകയാണ്.
സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ വേറെ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ ഇന്നത്തെ പ്രതികരണം. ജില്ലാ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞു
കൊച്ചിയില്‍ സിപിഐ നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എംഎല്‍എ. ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റിരുന്നു. ഇതിനെതിരെ സിപിഐ നേതാക്കളും എല്‍ദോ എബ്രഹാമും പോലീസിനെ വിമര്‍ശിച്ചിരുന്നു.
















