ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണബാങ്കിന്റെ തഴക്കര ശാഖയിലെ നിക്ഷേപതട്ടിപ്പിനിരയായവരെ സംരക്ഷിക്കാത്ത സഹകരണവകുപ്പ് അധികൃതര്‍ക്കെതിരെ സിപിഎം നേതൃത്വത്തില്‍ സമരം. നിക്ഷേപകരുടെ നേതൃത്വത്തില്‍ താലൂക്ക് സഹകരണബാങ്കിന് മുന്നില്‍ 30ന് രാവിലെ 10ന് നടക്കുന്ന ധര്‍ണ സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്യും.
സിപിഎം സംസ്ഥാന കമ്മറ്റിയംഗം സി.എസ്. സുജാത അദ്ധ്യക്ഷയാകും. പ്രമുഖ സിപിഎം നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാരിനെയും സഹകരണവകുപ്പിനെയും വിശ്വസിച്ച് പണം നിക്ഷേപിച്ച് കബളിപ്പിക്കലിന് ഇരയായവരെ സര്‍ക്കാരും സഹകരണ വകുപ്പും അവഗണിക്കുകയാണെന്ന് തട്ടിപ്പിന് ഇരയായവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാവേലിക്കര എംഎല്‍എയും, പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാന്‍ പോലും തയാറായില്ല.
ഹൈക്കോടതി ഉത്തരവ് പോലും നടപ്പാക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിനെതെരെ സമരം നടത്തുന്നതെന്ന് ഡോ.പി.കെ. ജനാര്‍ദ്ദനകുറുപ്പ്, ബി. ജയകുമാര്‍, ടി.കെ. പ്രഭാകരന്‍ നായര്‍, പി.ജി. രവീന്ദ്രന്‍ എന്നിവര്‍ വ്യക്തമാക്കി.
















