ആലുവ: എടത്തല ചൂണ്ടി ഭാരത് മാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എബിവിപി യുണിറ്റ് രൂപീകരിച്ചു. എറണാകുളം ജില്ലാ കമ്മറ്റി മെമ്പര്‍ അജീഷ് പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു. പി.എസ്. കാര്‍ത്തിക്കാണ് യൂണിറ്റ് പ്രസിഡന്റ്.
അഭിരാമിയാണ് സെക്രട്ടറി, വൈസ് പ്രസിഡന്റ് ഗോകുല്‍ സുരേഷ്. ജോയിന്റ് സെക്രട്ടറി അശ്വതി, ട്രഷറര്‍ അനന്ദു, അരുന്ധതി, സ്വാതി കൃഷ്ണ, ശിവാനന്ദ്, ശ്രീരാഗ്, അമൃത എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
എബിവിപി ജില്ലാ കമ്മറ്റി അംഗം അജീഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം. ആശിഷ് എന്നിവര്‍ പ്രസംഗിച്ചു. കാര്‍ത്തിക് സ്വാഗതവും, ശ്യാംകോട്ടപ്പുറം നന്ദിയും പറഞ്ഞു.
ആര്‍എസ്എസ് ആലുവ ജില്ല പ്രചാര്‍ പ്രമുഖ് അഡ്വ. എസ്. ശ്രീനാഥ്, യുവമോര്‍ച്ച സംസ്ഥാന കമ്മറ്റി മെമ്പര്‍ രാജീവ് മുതിരക്കാട്, എസ്‌സി മോര്‍ച്ച ജില്ലാ ട്രഷറര്‍ കുഞ്ഞുമോന്‍, ആര്‍എസ്എസ് കളമശ്ശേരി നഗര്‍ കാര്യവാഹ് സജീഷ് അശോകപുരം, ബിജെപി എടത്തല പഞ്ചായത്ത് പ്രസിഡന്റ് അപ്പു മണ്ണാച്ചേരി, പൊതുപ്രവര്‍ത്തകന്‍ രഞ്ജിത്ത് കീഴ്മാട്, ബാബു എടത്തല, കൃഷ്ണരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
















