തിരുവനന്തപുരം : ബീഹാര്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത്. നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് ഫോണ്‍ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്.
ജനുവരി പത്തിന് ഫോണ്‍ വിളിച്ചതിന്റെ വിശദ വിവരങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. ഇതില്‍ അഞ്ചുകോടി നല്‍കാനാവില്ലെന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. അത്ര പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാന്‍ യുവതി തിരിച്ചുപറയുന്നത് ശബ്ദരേഖയിലുണ്ട്.ശബ്ദരേഖ പുറത്തു വന്നതോടെ കേസില്‍ ബിനോയ് കോടിയേരി കൂടുതല്‍ കുടുക്കിലേക്ക് നീങ്ങുകയാണ്.
തിനിക്ക് ബിനോയിയുടെ പണം വേണ്ടെന്നും, മകന് ജീവിക്കാന്‍ ആവശ്യമുള്ളത് നിങ്ങള്‍ തന്നെയാണ് നല്‍കേണ്ടതെന്നും യുവതി ബിനോയിയോട് ആവശ്യപ്പെടുന്നുണ്ട്.
ബിനോയി കോടിയേരിയുടേയും യുവതിയുടേയും ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം
ബിനോയ്: ശരി, ആരു മുഖേനെയാണ് നീ കത്തയച്ചത്? അഭിഭാഷകന്‍ വഴിയോ അതോ മറ്റാരെങ്കിലുമോ?
പരാതിക്കാരി: എന്റെ അഭിഭാഷകന്‍ വഴി
ബിനോയ്: ശരി, പക്ഷേ, നിനക്ക് ആര് അഞ്ചുകോടി രൂപ നല്‍കും?
പരാതിക്കാരി: നിങ്ങള്‍ എനിക്ക് അഞ്ചുകോടി തരില്ലെങ്കില്‍ നിങ്ങളുടെ മകനു ജീവിക്കാന്‍ ആവശ്യമായതെന്താണോ ആ തുക എത്രയെന്ന് നിനക്ക് തീരുമാനിക്കാം. എനിക്കൊന്നും വേണ്ട. പക്ഷേ, നിങ്ങളുടെ മകനുവേണ്ടി നിങ്ങളത് ചെയ്യണം.
ബിനോയ്: ശരി, ഒരു കാര്യം ചെയ്യ്. തിരക്കുപിടിച്ചൊന്നും ചെയ്യരുത്. ആളുകള്‍ പലരീതിയിലാണ് പ്രതികരിക്കുന്നത്. ഓക്കെ
പരാതിക്കാരി: ഞാനെന്തുചെയ്യണം?
ബിനോയ്: എന്തുചെയ്യണമെന്ന് ഞാന്‍ പറയാം. എന്താണ് വേണ്ടതെന്നു വെച്ചാല്‍ ചെയ്യാം. ഓക്കേ? പക്ഷേ, നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണം. ഓക്കേ, നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാം.
പരാതിക്കാരി: ഓക്കേ.
ബിനോയ്: ഓക്കേ
പരാതിക്കാരി: നീ പറഞ്ഞ കാര്യങ്ങളെല്ലാം എപ്പോള്‍ ശരിയാക്കും(മറ്റൊരു ഫോണ്‍ റിങ് ചെയ്യുന്നു. പരാതിക്കാരി ഉച്ചത്തില്‍: നിങ്ങള്‍ എന്താ പറയുന്നത്. കേള്‍ക്കുന്നില്ല. ഇതിനിടെ ഫോണ്‍ കട്ടാവുന്നു.)
















