എറണാകുളം: മഹാരാജാസ് കോളേജ് ക്യാമ്പസിനകത്തെ യൂണിയന്‍ ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കോളേജ് യൂണിയന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് യൂണിയന്‍ ഓഫീസ് അടയ്‌ക്കണമെന്ന് ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യൂണിയന്‍ ഓഫീസ് അടച്ചു പൂട്ടാന്‍ കോളേജ് പ്രിന്‍സിപ്പള്‍ ഇന്നലെ ഉത്തരവിട്ടു.
കോളേജ് മാഗസിന്റെ ജോലി ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ മാഗസിന്‍ എഡിറ്റര്‍ക്ക് യൂണിയന്‍ ഓഫീസ് ഉപയോഗിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് ഓഫീസ് തുറന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേ തുടര്‍ന്ന് വൈകിട്ട് മൂന്നരയോടെ ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ ജാഥയായി യൂണിയന്‍ ഓഫീസിലെത്തുകയും എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. ശേഷം പോലീസെത്തിയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടികളടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്
















