ഒരിക്കല്‍ ഒരു അസുരബാലന്‍ കുലഗുരുവായ ശുക്രാചാര്യരുടെ മുന്നിലെത്തി. ഗുരുവിന്റെ കാല്ക്കല് വന്ദിച്ചു നമസ്ക്കരിച്ചു.
കാല്ക്കല് വണങ്ങിയവനെ ആശ്വസിപ്പിച്ചു കൊണ്ട് ശുക്രാചാര്യര്‍ ചോദിച്ചു.
‘വല്‍സാ, നീ ആരാണ്? നിനക്കെന്താണു വേണ്ടത്? നീ എവിടെ നിന്നാണ് വരുന്നത്? ‘
‘കുലഗുരോ, ഞാന്‍ അങ്ങയുടെ ശിഷ്യത്വം തേടി വന്നതാണ്.’
‘എട്ടും പൊട്ടും തിരിയാതെ എങ്ങനെയാണ് ശിഷ്യനായി സ്വീകരിക്കുക? ‘
‘ഹേ, ഗുരോ, അങ്ങു പറഞ്ഞതാണ് ശരി. ഞാന്‍ എട്ടും പൊട്ടും തിരിയാത്തവനാണ്. ഞാനാരാണെന്നെനിക്കറിയില്ല. ഏതോ ഈശ്വര നിയോഗത്താല്‍ ഞാന്‍ ഇവിടെ വന്നു പെട്ടു എന്നുമാത്രം എനിക്കറിയാം.’
ശുക്രാചാര്യര്‍ ആലോചിച്ചു. തന്റെ ജ്ഞാനക്കണ്ണു കൊണ്ടു നോക്കി.
‘ശരി, നീ ഈശ്വര നിയോഗത്താല്‍ വന്നവനാണ്. അതിനാല്‍ ഈശ്വരാംശമാണ്. മഹേശ്വരനായ സദാശിവ രുദ്രന്റെ ക്രോധാംശത്തില് നിന്നും പിറന്നവനായതുകൊണ്ട് ക്രോധാസുരന് എന്നുതന്നെ നിന്നെ ഞാന്‍ വിളിക്കുന്നു. ആര്‍ക്കും വേണ്ടാത്തവനാണ് നീയെങ്കിലും അസുരന്മാര്ക്ക് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. അതിനാല്‍ നിന്നെ എനിക്കു വേണം. എന്റെ ശിഷ്യനായി നീ ഇവിടെ കൂടിക്കോളൂ.’
ശുക്രാചാര്യരുടെ നിര്‍ദേശപ്രകാരം ക്രോധാസുരന് ഗുരുകുലത്തില്‍ കൂടി. ഗുരുപദേശപ്രകാരം ശക്തി സംഭരിച്ചു. സൂര്യദേവനെ തപസ്സു ചെയ്ത് സിദ്ധികള്‍ നേടി. ക്രമേണ അവന് അസുര ചക്രവര്‍ത്തിയായി. എല്ലാ ലോകങ്ങളും കീഴടക്കി.
അഹങ്കാരിയായി, എല്ലാ സമൂഹാചാരങ്ങളേയും കാറ്റില്‍ പറത്തി അവന് ജീവിച്ചു. ആരോടും ഉത്തരവാദിത്തമില്ല. സത്യവും ധര്‍മവുമെല്ലാം തടവറകളിലായി. സ്വാര്‍ഥ താല്പര്യത്തോടെ കൂടെക്കൂടിയിട്ടുള്ള ചില സില്ബന്ധികളുമൊന്നിച്ച് ഒരു കാട്ടുനീതി നടപ്പാക്കി. മഹര്‍ഷിമാരെ ചാട്ടവാറിനടിച്ചു. കള്ളക്കേസുകളുണ്ടാക്കി ജയിലിലടച്ചു. തടവറയില്‍ കിടന്നും അവര്‍ നാമജപത്തില്‍ മുഴുകി. നാമജപം കുറ്റകരമാക്കി ക്രോധാസുരന് ആജ്ഞപുറപ്പെടുവിച്ചു.
എന്നാല്‍ അതോടെ തടവറകള്‍ക്ക് അകത്തും പുറത്തും നാമജപഘോഷങ്ങള് മുഴങ്ങി. എല്ലാവരും ശ്രീഗണേശന്റെ, ലംബോദരാവതാരത്തെ സങ്കല്‍പ്പിച്ച് പ്രാര്‍ഥനകള്‍ നടത്തി.
എല്ലാവരും കൂട്ടമായി നാമജപം തുടങ്ങിയതോടെ ക്രോധാസുരന് നടുങ്ങി. അദ്ദേഹം കൂടുതല്‍ അസ്വസ്ഥനായി. നാമജപം വ്യാപിക്കുന്നു. എല്ലാ തെരുവുകളിലും ഗണനാഥന്റെ ലംബോദരന്റെ നാമജപം മുഴങ്ങി.
തന്റെ കാല്‍ക്കീഴിലെ മണ്ണു മുഴുവന്‍ ഒലിച്ചു പോകുന്നതായി ക്രോധാസുരന് തോന്നി. ഇനി എന്തു ചെയ്യും എന്താണിവിടെ സംഭവിക്കുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: