കുവൈറ്റ് സിറ്റി: കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തില്‍ പുറം കരാറില്‍ ജോലി ചെയ്യുന്ന നഴ്സുമാരെ നേരിട്ട് നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടന്നുവരികയാണെന്ന് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ്. ഇത് വഴി ചികില്‍സാ പരിപാലന രംഗത്ത് സ്ഥിരത കൈവരിക്കാന്‍ സാധിക്കും.
ഡോക്റ്റര്മ്മാരുടെ മാതൃകയില്‍ അധിക ജോലി ഏറ്റെടുത്തു ചെയ്യാനുള്ള നഴ്സുമാരുടെ ആവശ്യം പരിഗണിക്കും. ബന്ധപ്പെട്ട സമിതികളെ ഇതിനായി ഏകോപിപ്പിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി. മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ നഴ്സുമാരുടെ കുറവ് കാരണം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
നഴ്സിങ് കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനം കരാര്‍ പുതുക്കുവാന്‍ വിസമ്മതിച്ചതാണു ഇതിനു കാരണം. നഴ്സുമാരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തണമെന്നായിരുന്നു കരാര്‍ കമ്പനിയുടെ ആവശ്യം. ആരോഗ്യമന്ത്രാലയം ആവശ്യം നിരസിച്ചതോടെ നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം തന്നെ കരാര്‍ പുതുക്കുവാന്‍ കമ്പനി സമ്മതിക്കുകയായിരുന്നു. ആരോഗ്യ മേഖലയില്‍ 8 രോഗികള്‍ക്ക് ഒരു നഴ്്സ് എന്ന അനുപാതമാണു ആഗോള തലത്തില്‍ അനുവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ കുവൈത്തില്‍ ഇത് 8 ബെഡിനു 3 നഴ്സുമാര്‍ എന്ന രീതിയിലാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: