കൊല്ലം/ ഇടുക്കി: സംസ്ഥാനത്തെങ്ങും കനത്ത മഴ. വടക്കന്‍, തെക്കന്‍ കേരളത്തിലാണ് കൂടുതല്ശക്തം . കൊല്ലം, തിരുവനന്തപുരം, അടക്കം പല സ്ഥലങ്ങളിലും കടല്‍ക്ഷോഭവും രൂക്ഷമാണ്. കൊല്ലം നീണ്ടകരയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ മൂന്നുപേരെയും തിരുവനന്തപുരം വിഴിഞ്ഞത്തു നിന്ന് പോയ ബെന്നി, ലൂയിസ്, ആന്റണി, യേശുദാസന് എന്നിവരെയും കാണാതായി.
നീണ്ടകരയില്‍ നിന്ന് പോയ തമിഴ്നാട് സ്വദേശികളായ രാജു, സഹായരാജു, ഡോണ്‍ബോസ്ക്കോ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന നിക്കൊളാസ്, സ്റ്റാലിന് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.വള്ളം ശക്തികുളങ്ങരയ്ക്കു സമീപത്തു നിന്ന് തകര്‍ന്ന നിലയില്‍ കണ്ടെത്തി. ഇവര്‍ക്കായി ്േകാസ്റ്റ്ഗാര്ഡ് വിപുലമായ തെരച്ചില്‍ നടത്തിവരികയാണ്. മഴയില്‍ ഇടുക്കി വാഗമണ്തിക്കോയി റോഡില്‍ മണ്ണിടിഞ്ഞു വീണ് മണിക്കൂറുകള്‍ ഗതാഗതം നിലച്ചു. താഴ്ന്ന സ്ഥലങ്ങള്‍ പലതും വെള്ളത്തിലായി.
വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇതോടെ പുഴകളിലും തോടുകളിലും ജലനിരപ്പും ഉയര്‍ന്നു. 24 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത് പീരുമേട്ടിലും കോഴിക്കോട്ടുമാണ്. രണ്ടിടത്തും 15 സെ.മി. വീതം മഴ പെയ്തു. പൊന്നാനിയില്‍ 14 സെ.മി. ലഭിച്ചപ്പോള്‍, കൊച്ചി സിയാല്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ട്, പെരുമ്പാവൂര്‍, കാഞ്ഞിരപ്പിള്ളി, ഇടുക്കി, തൊടുപുഴ, ചാലക്കുടി എന്നിവിടങ്ങളില്‍ 12 സെ.മി. വീതവും മഴ ലഭിച്ചു. എറണാകുളം സൗത്ത്- 11, ആലപ്പുഴ, ഏനാമാക്കല്‍ (തൃശൂര്‍), വടകര-10 സെ.മി വീതവും മഴ പെയ്തു. കണ്ണൂര്‍, കൊച്ചി എയര്‍പോര്‍ട്ട്, ആലുവ, കുരുടാമണ്ണില്‍ (പത്തനംതിട്ട), ചെങ്ങന്നൂര്‍, ചേര്‍ത്തല, കോഴ ആന്റ് വടക്കാഞ്ചേരി (തൃശൂര്‍) എന്നിവിടങ്ങളില്‍ 9 സെ.മി. വീതവും മഴ ലഭിച്ചു.
മഴ 24 വരെ തുടരും. വ്യാഴാഴ്ച രാത്രി മുതല്‍ പടിഞ്ഞാറന്‍ കാറ്റിന് വേഗത കൂടിയിട്ടുണ്ട്. ഇതാണ് മഴക്ക് കാരണം. മധ്യ, തെക്കന്‍ കേരളത്തിന്റെ തീരദ്ദേശത്തും കടലിലും ശക്തമായ മഴക്കൊപ്പം കാറ്റും തുടരും. കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കി.മി. വരെ ശക്തിയുള്ള കാറ്റിന് സാധ്യതയുണ്ട്.
കടലില്‍ കാറ്റിന്റെ വേഗം 60 കി.മി. വരെ ആകാം. കടല്‍ ക്ഷോഭം ഉണ്ടാകും.അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്. 21ന് കോഴിക്കോട്ടും വയനാട്ടിലും 22ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും 22ന് കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രവും മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: