വൈറ്റ് സിറ്റി:കുവൈറ്റിലെ വിവിധ ഹൈന്ദവനസംഘടനകളുടെ ആദ്ധ്യാത്മിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ രാമായണമാസാചരണത്തിന് തുടക്കം.സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം കുടുംബത്തിലെ മുഴുവൻ അംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി വ്രതശുദ്ധിയോടെയാണ് രാമായണ പാരായണം ചെയ്യുന്നത്.
സായാഹ്ന സന്ധ്യകളിൽ നാമജപത്തിന്റെയും കീർത്തനാലാപനങ്ങളുടെയും ഒപ്പം പ്രാധാന്യത്തോടെയാണ് രാമായണപാരായണവും നടക്കുന്നത്. കുട്ടികൾക്കായി പാരായണ പരിശീലനവും, കഥകളും സാരാംശങ്ങളും മനസിലാക്കി നൽകുന്നുമുണ്ട്.
സേവാദർശൻ, എൻഎസ്എസ്കുവൈറ്റ്, വസുധൈവ കുടുംബ സമിതി, NRIs of Kuwait, സംസ്കൃതി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് രാമായണ പാരായണം കുവൈറ്റിലെ വിവിധ ഏരിയകളിലായി സംഘടിപ്പിച്ചുവരുന്നത്. രാമായണ ശീലുകളാൽ മുഖരിതമാണ് കുവൈറ്റിലെ ഓരോ ഹൈന്ദവ വീടുകളും. കർക്കിടക മാസത്തിൽ രാമായണ പാരായണവും ഭജനയുമൊക്കെയായി പ്രവാസഭൂമിയും ഭക്തിസാന്ദ്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: