തിരുവനന്തപുരം: എസ്എഫ്െഎക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോയാല്‍ തന്നെ ബാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ച വിദ്യാര്‍ഥിനി നിഖില.
പലതരത്തിലുള്ള ഭീഷണിയുണ്ടായെന്നും നിഖില വെളിപ്പെടുത്തി. പരീക്ഷാക്രമക്കേടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം, അത് പലരും തന്നോടും പറഞ്ഞിട്ടുമുണ്ട്. പക്ഷേ അത് പുറത്തുപറഞ്ഞാല്‍ തന്റെ ജീവിതത്തെ ബാധിക്കുമെന്നും നിഖില പറഞ്ഞു.
അതേസമയം നിഖിലയുടെ മൊഴി വീണ്ടും എടുക്കും. പരീക്ഷാക്രമമക്കേടുകളെക്കുറിച്ചും അന്വേഷിക്കും. മാധ്യമങ്ങളോട് ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണിത്. എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും പരിശോധിക്കും.
















