തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പോലീസുകാര്‍ ഒറ്റിക്കൊടുത്തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനു രൂക്ഷ വിമര്‍ശനുമായി പോലീസ് മുന്‍ മേധാവി ടി.പി.സെന്‍കുമാര്‍. പൊലീസിനു പ്രതിബദ്ധതി വേണ്ടത് നിയമത്തോടും ഭരണഘടനയോടുമാണ് അല്ലാതെ പിണറായിയെ ആഗ്രങ്ങളോടല്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്തു ഉത്തരവാണ് പൊലീസിനു നല്‍കിയതെന്നും അതു പുറത്തു വിടണമെന്നും സെന്‍കുമാര്‍. 20121 കഴിഞ്ഞും കേരളമുണ്ടാകുമെന്ന് കാലുനക്കികള്‍ ഓര്‍ക്കണമെന്നും ലോക്‌സഭാ ഇലക്ഷന്‍ കണ്ടില്ലേ എന്നും സെന്‍കുമാര്‍. വിനാശകലെ പിണറായി വിജയന്‍ ബുദ്ധി എന്ന പറഞ്ഞാണ് സെന്‍കുമാര്‍ വിമര്‍ശനം അവസാനിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- എനിക്കെതിരെപ്പോലും കള്ളക്കേസുകള്‍ എടുത്ത പോലീസ് ആര്‍എസ്എസുകാരെ സഹായിച്ചത്രേ. ഇല്ലാത്ത സുപ്രീം കോടതി വിധി, റീവ്യൂ നിലവിലിരിക്കെ നടപ്പാക്കാന്‍ നോക്കിയ പോലീസ്, ഓര്‍ത്തഡോക്‌സ് യാക്കോബൈറ്റ് വിധികളില്‍ എന്തു ചെയ്തു? സുപ്രീംകോടതി കഴിഞ്ഞ ആഴ്ച എന്താണ് പറഞ്ഞതു? സുപ്രീം കോടതി വിധി വന്നലുടനെ നടപ്പാക്കുന്ന നീതിപാലകന്‍! എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. സര്‍ക്കാര്‍ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തില്‍ എഴുതി നല്‍കിയത്? ഒന്നു പുറത്തു വിടാമോ? പൊലീസിന് നിയമത്തോടാണ് ,ഭരണഘടനയോടാണ്,പ്രതിബദ്ധത വേണ്ടത്. പിണറായിയുടെ ആഗ്രഹങ്ങളോടല്ല. 2021 മേയ് കഴിഞ്ഞും കേരളമുണ്ടാകുമെന്നു കാലു നക്കികള്‍ ഓര്‍ത്താല്‍ നന്ന്. ലോക്‌സഭാ ഇലക്ഷന്‍ കണ്ടല്ലോ? വിനാശകാലെ പിണറായി വിജയന്‍ ബുദ്ധി.
















