കൊച്ചി: എസ്എഫ്‌ഐക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും വ്യാജപോസ്റ്റര്‍ പ്രചരണം നടത്തുന്നുവെന്നും ഇടതുപക്ഷ അനുഭാവിയായ അധ്യാപികയുടെ പരാതി. കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ഗവ.ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിന് പരാതി നൽകിയത്.
പഠനം പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐ നേതാവിന്റെ ഒഴിഞ്ഞുകിടന്ന ഹോസ്റ്റല്‍ മുറി ഭിന്നശേഷിക്കാരനായ മറ്റൊരു വിദ്യാര്‍ഥിക്ക് അനുവദിച്ചുനല്‍കിയതില്‍ രോഷം കൊണ്ടാണ് എസ്എഫ്‌ഐ അധ്യാപകയെ മനസികമായി പീഡിപ്പിക്കാന്‍ ആരംഭിച്ചത്. കോളേജ് ഹോസ്റ്റല്‍ കണ്‍വീനർ കൂടിയായ അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാളിനും മന്ത്രിക്കും എസ്എഫ്‌ഐ പരാതിയും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ അധ്യാപികയെ ഹോസ്റ്റല്‍ ഭരണച്ചുമതലയില്‍ നിന്ന് നീക്കി. അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിച്ചു.
അധ്യാപിക മുറിയിലുണ്ടായിരുന്ന റെക്കോര്‍ഡ് ബുക്കുകളും സര്‍ട്ടിഫിക്കറ്റും അധ്യാപിക നശിപ്പിച്ചുവെന്നാണ് എസ്എഫ്‌ഐയുടെ വ്യാജ പ്രചരണം. പാര്‍ട്ടിസ്വാധീനം ഉപയോഗിച്ച് അധ്യാപകയാക്കെതിരെ കുപ്രചരണം നടത്തുകയാണ് കുട്ടിനേതാക്കള്‍. മുറി വൃത്തിയാക്കിയത് കുട്ടിയുടെ ബന്ധുക്കളാണെന്നും വൃത്തിയാക്കലിനെ കുറിച്ചും ബുക്കുകള്‍ നശിപ്പിച്ചുവെന്നതിനെക്കുറിച്ച് തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് അധ്യാപിക പറയുന്നത്.
എസ്എഫ്‌ഐക്കാര്‍ തന്നെ വേട്ടയാടുകയാണെന്നാരോപിച്ച് ഇടത് അനുഭാവിയായ അധ്യാപിക, സര്‍വ്വീസ് സംഘടന നേതൃത്വത്തെയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപികയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ നിലപാട്. അധ്യാപിക പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആരോപണം. സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പോളിടെക്‌നിക് കോളേജില്‍ പ്രകടനം നടത്തി.
















