തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്ന അനധികൃത പ്രവണതകളെക്കുറിച്ച് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കാന്‍ എത്തിയ എബിവിപി സംസ്ഥാന സെക്രട്ടറിയെ പോലീസ് അറസ്റ്റു ചെയ്തു. പരാതി നല്‍കാന്‍ എത്തിയതാണെന്ന് പോലീസിനോട് പറഞ്ഞിട്ടും അകത്തേക്ക് കടത്തിവിടാന്‍ തയാറായില്ലന്ന് മനു പ്രസാദ് പറഞ്ഞു. വി.സിയെ കാണണമെന്ന് പറഞ്ഞതോടെ മനുവിനെ അറ്‌സ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എബിവിപി ശക്തമായ പ്രതിഷേധം അറിയിച്ചു.
















