Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കൂടെ നില്‍ക്കുന്നവര്‍ ഞങ്ങള്‍ക്ക് സഹോദരങ്ങളാണ്; എസ്എഫ്‌ഐക്ക് അടിമകളും’; എസ്എഫ്ഐയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും മൃഗങ്ങളേക്കാള്‍ അധഃപതിച്ചുവെന്ന് ശ്യാം രാജ്

ശ്യാം ‌രാജ് by ശ്യാം ‌രാജ്
Jul 15, 2019, 03:43 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കേരള സമൂഹത്തിന്  ഒരിക്കലും പൊറുക്കാനാവാത്ത സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകനായ അഖില്‍ ചന്ദ്രനെയാണ്, കോളേജ് യൂണിറ്റ് സെക്രട്ടറിയായ നസീമും പ്രസിഡന്റായ ശിവരഞ്ജിത്തും ചേര്‍ന്ന് കുത്തിമലര്‍ത്തിയത്. ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയില്‍ എസ്എഫ്ഐയുടെ രാവണന്‍ കോട്ടയായ കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തകര്‍ അവര്‍ക്കെതിരെതന്നെ തെരുവിലേക്കിറങ്ങി. എസ്എഫ്ഐ കൊട്ടിഘോഷിക്കുന്ന അവരുടെ പതാകയില്‍ ഒരു പരിഹാസമെന്നോണം എഴുതിച്ചേര്‍ത്ത സ്വാതന്ത്ര്യവും ജനാധിപത്യവും ക്യാമ്പസില്‍ തങ്ങള്‍ക്ക് വേണമെന്ന മുദ്രാവാക്യവുമായാണ് ആ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് ഇറങ്ങിയത്.

യൂണിവേഴ്സിറ്റി കോളേജിലെയോ കേരളത്തിലെ മറ്റു ക്യാമ്പസിലെയോ എസ്‌എഫ്‌ഐയുടെ മനുഷ്യാവകാശ ലംഘനത്തിന്റെ, ക്രൂരതയുടെ ആദ്യ ഉദാഹരണമല്ല യൂണിവേഴ്സിറ്റി കോളേജിലേത്. ഇതേ ക്യാമ്പസിലെ തന്നെ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വന്ന നിഖില എന്ന പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് എസ്‌എഫ്‌ഐ കാരണത്താലാണ്. യഥാർത്ഥത്തിൽ ആക്രമണങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത ഒരു എസ്‌എഫ്‌‌‌ഐ ഇല്ല എന്നതാണ് സത്യം. അതായത്, മൃഗങ്ങൾ പോലും സ്വന്തം വിശപ്പ് അടക്കാനല്ലാതെ മറ്റു ജീവികളെ ഉപദ്രവിക്കാറില്ലെന്നിരിക്കെ, എസ്‌എഫ്‌ഐയും കമ്യൂണിസ്റ്റ് പാർട്ടിയും മൃഗങ്ങളേക്കാള്‍ അധഃപതിച്ചു എന്നുവേണം കരുതാൻ. 

ആദ്യം അവർ തങ്ങളുടേതല്ലാത്ത ആശ്യങ്ങൾ പേറുന്ന വിദ്യാർത്ഥികളെ ഇല്ലാതാക്കാൻ ശ്രമിക്കും. അതിന് ശേഷം അവരുടെ ലക്ഷ്യം അധ്യാപകരാണ്. വിക്ടോറിയ കോളേജിലെ സരസു ടീച്ചറും, മഹാരാജാസിലെ ബീന ടീച്ചറും കേരള വർമയിലെ ജയദേവൻ സാറുമെല്ലാം ഇവരുടെ ഫാസിസത്തിന്റെ ചുരുക്കം ചില ഇരകൾ മാത്രമാണ്. അതിലെ ഏറ്റവും വലിയ വിരോധാഭാസം ഇവരെല്ലാം ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗങ്ങളായിരുന്നു എന്നതാണ്. എതിർ ആശയങ്ങളേയും നിഷ്പക്ഷരേയും ഇല്ലാതാക്കിയതിന് ശേഷവും ഇവർക്ക് വെറുതേ ഇരിക്കാനാവില്ല. കാരണം ഇവരുടെ ആശയത്തിന്റെ അടിത്തറ തന്നെ അക്രമമാണ്. അതിന് വേണ്ടി അവർ നിസാരകാര്യങ്ങൾ കണ്ടു പിടിയ്‌ക്കും. യൂണിവേഴ്സിറ്റി കോളേജിലെ അഖിൽ ചെയ്ത തെറ്റ് പാട്ടുപാടി എന്നതായിരുന്നു. 

ഇത്തരം ഇല്ലാതാക്കലുകളെ ന്യായീകരിക്കാൻ അവർ മാധ്യമരംഗത്തുള്ളവരെ, സാംസ്കാരിക നായകരെ, അധ്യാപക സംഘടനകളെ ഒക്കെ വളരെ ഭംഗിയായി ഉപയോഗിക്കും. പഞ്ചപുച്ഛമടക്കി, മുട്ടുകുത്തി നിൽക്കുന്ന അടിമകൾ മാത്രമാണ് ഈ സാംസ്കാരിക നായകർ എന്ന മേലങ്കിയണിയുന്ന ഇടതുപക്ഷ ന്യായീകരണ കൂട്ടങ്ങൾ. 

ശബ്ദമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുമ്പോഴും, അതിന് സദാചാരത്തിന്റെയും അനുസരണക്കേടിന്റെയും ഒക്കെ പേരു പറഞ്ഞ് ന്യായീകരിക്കാൻ നൂറു കണക്കിന് അടിമ നാവുകളെ സാംസ്കാരിക നായകർ എന്നു പറഞ്ഞ് ചെല്ലും ചെലവും കൊടുത്ത് വളർത്തി എടുത്തിട്ടുണ്ടാവും. കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ പട്ടാപ്പകൽ, നൂറു കണക്കിന് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഒരു യുവാവിനെ പാട്ടുപാടിയെന്ന പേരു പറഞ്ഞ് എസ്‌എഫ്‌ഐ ക്രിമിനലുകൾ കുത്തിവീഴ്‌ത്തിയിട്ടും ഏതെങ്കിലുമൊരു സാംസ്കാരിക നായകർ പ്രതികരിച്ചോ? ഇല്ല. 

തങ്ങളുടെ തലച്ചോറും ആയുധമായ തൂലികയും ഇടതുപക്ഷത്തിന് മുന്നിൽ അടിയറ വച്ച്, വല്ലപ്പോഴും വച്ച് നീട്ടുന്ന സ്ഥാനക്കയറ്റങ്ങൾക്കും അവാർഡുകൾക്കും വിദേശ യാത്രകൾക്കും വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെയും അവരുടെ പോഷകസംഘടനകളുടെയും മുന്നിൽ പലപ്പോഴും ഇത്തരം അക്രമങ്ങളെ സാമാന്യവത്ക്കരിച്ച് വിദ്യാർത്ഥി സംഘടനകളെ മുഴുവൻ വിമർശിക്കുന്ന ഒരു രീതി കണ്ടു വരുന്നുണ്ട്. എന്നാൽ എസ്‌എഫ്‌ഐ ചെയ്യുന്ന അക്രമങ്ങളെ, ജനാധിപത്യ ധ്വംസനങ്ങളെ മുഴുവൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കുന്നത് ശരിയല്ല. ബീന ടീച്ചറിന്റെ കസേര കത്തിച്ചത് എസ്‌എഫ്‌ഐ ആണ്. സരസു ടീച്ചറിന് കുഴിമാടം ഒരുക്കിയ എസ്‌എഫ്‌ഐ ആണ്. തൃപ്പൂണിത്തുറ ആർ‌എൽ‌വി കോളേജിലെയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെയും പെൺകുട്ടികൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് എസ്‌എഫ്‌ഐ കാരണമാണ്. ക്യാമ്പസുകളിൽ അക്രമം നടത്തുന്നതും സ്വന്തം പ്രവർത്തകരെ കുത്തി മലർത്തുന്നതും എസ്‌എഫ്‌ഐ ആണ്. അത് അങ്ങനെ തന്നെ പറയണം അങ്ങനെതന്നെ ചർച്ച ചെയ്യണം. 

മറുവശത്ത് ഇന്ത്യ മുഴുവനും, ഇന്ത്യയ്‌ക്ക് പുറത്ത് അറുപതോളം രാജ്യങ്ങളിലും പ്രവർത്തിക്കുന്ന എ‌ബിവിപി ഉണ്ട്. കേരളത്തിൽ തന്നെ എബിവിപിയ്‌ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ക്യാമ്പസുകളുണ്ട്. ഇന്ത്യയിൽ എസ്‌എഫ്‌ഐ എന്ന് കേട്ടിട്ടില്ലാത്ത സ്ഥലങ്ങളും ക്യാമ്പസുകളുണ്ട്. അവിടെയെല്ലാം എബി‌വിപിയും ഉണ്ട്. എന്നാൽ അവിടെയെങ്ങും ഇത്തരത്തിൽ അക്രമങ്ങൾ ഞങ്ങൾ നടത്തിയിട്ടില്ല. കൂടെ നിൽക്കുന്നവനെ കുത്തി മലർത്താൻ ഒരു എബിവിപി പ്രവർത്തകന് ചിന്തിക്കാൻ പോലുമാവില്ല. കൂടെ നിൽക്കുന്നവർ ഞങ്ങൾക്ക് സഹോദരങ്ങളാണ്. എസ്‌എഫ്‌ഐക്ക് അടിമകളും അത് തന്നെയാണ് വ്യത്യാസവും. 

കലാലയങ്ങളിൽ സർഗാത്മകതയും ക്രിയാത്മകതയും വളർത്താനാണ് എബിവിപി ശ്രമിക്കുന്നത്. അടിസ്ഥാനവും അത് തന്നെ. കേരളത്തിലെ കലാലയങ്ങളിൽ വിരിയുന്ന സർഗാത്മകതയും ഉയരുന്ന പ്രതികരണ ശേഷിയും മറ്റു സംസ്ഥാനങ്ങളിലും പേരു കേട്ടതാണ്. അത് എസ്‌എഫ്‌ഐ ക്യാമ്പസുകളിൽ വേരുറപ്പിയ്‌ക്കുന്നതിന് മുമ്പും, അവരുടെ പ്രതാപകാലത്തും, അവർ ജീർണിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്തും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ കേരളത്തിലെ ക്യാമ്പസുകളുടെ അസ്തിത്വം നിലനിർത്താൻ വിദ്യാർത്ഥി സമൂഹവും പ്രതിജ്ഞാബദ്ധമാണ്. അതിനായി തള്ളേണ്ടവരെ തള്ളാനും കൊള്ളേണ്ടവരെ കൊള്ളാനും വിദ്യാർത്ഥി സമൂഹം തയാറാവണം. 

ശ്യാം‌രാജ്

 എബിവിപി ദേശീയ സെക്രട്ടറി

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

Kerala

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

Kerala

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

Kerala

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

News

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies