തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ലൈംഗികാരോപണ കേസില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നുവെന്ന് സൂചന. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നിയമനടപടികള്‍ തുടരുകയാണ്.
ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് ബിനോയി കോടിയേരി രക്ത സാമ്പിള്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനിടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ അക്രമം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കണമെന്ന വ്യവസ്ഥയിലാണ് ബിനോയ്ക്ക് മുന്‍കൂര്‍ജാമ്യം കോടതി അനുവദിച്ചത്. ബിനോയ്യുടെ ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പ്രാധാന്യം കുറയുമെന്ന പ്രതീക്ഷയില്‍ ചില അണിയറ നീക്കങ്ങള്‍ നടക്കുന്നു എന്നാണ് സൂചന. യൂണിവേഴ്സിറ്റി കോളേജ് കേസിനു പിന്നാലെ മാധ്യമങ്ങള്‍ പോകുമ്പോള്‍ ലൈംഗിക പീഡന വാര്‍ത്തയ്ക്ക് പ്രധാന്യം കുറയുമെന്നാണ് ചില കേന്ദ്രങ്ങള്‍ കരുതുന്നത്.
എകെജി സെന്ററിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റി യൂണിറ്റില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിന് നേരെ പെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചതിനെക്കുറിച്ചാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്. ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ ഒരു പരിധിവരെ ബിനോയ് വിഷയത്തെ അപ്രസക്തമാക്കാന് സഹായിച്ചു.
യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന് ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രകോപനങ്ങളൊന്നും കൂടാതെ എസ്എഫ്ഐക്കാര്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. വഞ്ചിയൂര്‍ സംസ്കൃത കോളേജിലും ധനുവച്ചപുരം എന്‍എസ്എസ് കോളേജിലും എസ്എഫ്ഐ അക്രമം നടത്തിയെങ്കിലും എബിവിപി നേതാക്കളുടെ ഇടപെടലാണ് സംഘര്‍ഷത്തിന് ഇടയാക്കാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: