ലൂസിഫറിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നു. ലൂസിഫറില്‍ സഹസംവിധായകനായിരുന്ന ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെയാണ് സഹോദരങ്ങള്‍ ഒന്നിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന് പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ് പരാരി. മുഹ്സിന് പരാരി അനൗദ്യോഗികമായി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട അറിയിപ്പിലൂടെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. സംവിധായകന് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസമുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞമാസം മുഹ്സിന്, ഇര്‍ഷാദ്, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പമുള്ള ഒരു സെല്‍ഫി സക്കരിയ പോസ്റ്റ് ചെയ്തിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. ഇതിനു ശേഷമാണ് ഈ കൂട്ടുകെട്ടില്‍ ഒരു ചിത്രം ഉണ്ടാകുമെന്ന അഭ്യൂഹം വരുന്നത്. ആദ്യം മുഹ്സിന്- സക്കരിയ ടീമിന്റെ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നുവെന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് ഇര്‍ഷാദ് പരാരിയുടെ ചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: