കൊച്ചി : പ്രളയ രക്ഷാ പ്രവര്‍ത്തനത്തിനിടെ കാണാതായ പുതുവൈപ്പ് മിഥുന്‍ കുമാറിന്റെ കുടുംബത്തിന് കൈത്താങ്ങായി സേവാഭാരതി. ആശ്രയം ഇല്ലാതായ ഇവര്‍ക്ക് വരുമാനം മാര്‍ഗം എന്ന നിലയില്‍ വൈപ്പിന്‍ നഗര്‍ സേവാ ഭാരതി കട നിര്‍മിച്ചു നല്‍കുകയായിരുന്നു.
എറണാകുളം വിഭാഗ് സേവാ പ്രമുഖ് പി.എസ്.മണികണ്ഠനും കൊച്ചി മഹാനഗര്‍ സേവാ പ്രമുഖ് രാജീവ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ജില്ലാ സഹ സേവാ പ്രമുഖ് എസ്.സുരേഷ്, സേവാഭാരതി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അജയ് മേനോന്‍, സെക്രട്ടറി ഡി.എസ്. സുരേഷ്,വൈപ്പിന്‍ നഗര്‍ കാര്യവാഹ് ആര്‍.സുധേഷ്, നഗര്‍ സേവാ പ്രമുഖ് പി.കെ.പ്രേംരാജ്, വൈപ്പിന്‍ ഉപനഗര്‍ കാര്യവാഹ് സൂരജ്കുമാര്‍ പി.എസ്., ബിജെപി എളങ്കുന്നപ്പുഴ സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. കൈലാസന്‍, പഞ്ചായത്ത് മെമ്പര്‍ നളിനി സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.
2018 ആഗസ്റ്റ് 17 നു രാവിലെയാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റും, യുവമോര്‍ച്ച നേതാവുമായ മിഥുന്‍ കുമാറിനെ പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍നത്തിനിടെ കാണാതായത്. മിഥുന്‍ സഞ്ചരിച്ച വഞ്ചിമറിഞ്ഞാണ് കാണാതായത്.
















