കുവൈത്ത് സിറ്റി : കുവൈത്തില്‍ നാല് വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം വിദേശികളുടെ വിസ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ താമസകാര്യ വിഭാഗം പുറത്ത് വിട്ട കണക്കിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം സ്വകാര്യമേഖലയില്‍ നിന്ന് മാത്രം 15734 പേരുടെയും പൊതു മേഖലയില്‍ നിന്ന് 2501 വിദേശികളുടെയും വിസ റദ്ദാക്കി.
താമസാനുമതി റദ്ദാക്കപ്പെട്ടവരില്‍ 32 ശതമാനം അറബ് വംശജരും 63 ശതമാനം മറ്റ് രാജ്യക്കാരുമാണ്. 2018 ല്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് വിസ റദ്ദാക്കപ്പെട്ടവരില്‍ 70 ശതമാനം പേരും അറബ് വംശജരാണ്. നിലവില്‍ സ്വകാര്യ മേഖലയില്‍ പതിനെട്ടാം നമ്പര്‍ വിസയില്‍ ഉള്ളത് പതിനഞ്ചരലക്ഷത്തോളം വിദേശികളാണ്. ഇതില്‍ ഒന്‍പതര ലക്ഷത്തോളം ആളുകള്‍ ഏഷ്യന്‍ വംശജരാണ്.
സ്വദേശി വത്ക്കരണവുമായി കുവൈത്ത് മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും അധികം ബാധിക്കുക ഇന്ത്യക്കാരടക്കമുള്ള ഏഷ്യക്കാരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: