Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമരാമ പാഹിമാം…

ഉമ by ഉമ
Jul 9, 2019, 03:20 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വീണ്ടുമൊരു രാമായണമാസം സമാഗതമാകുന്നു.  ശ്രീരാമദേവന്റെ ജീവിതയാത്രയാണ് രാമായണം. രാമന്റെ അയനമെന്നു വിവക്ഷ. അയനമെന്നാല്‍ യാത്ര. ഏഴുകാണ്ഡങ്ങളലായി, 24,000 ശ്ലോകങ്ങളോടെ ആദികവി വാത്മീകിയെഴുതിയ ഇതിഹാസകാവ്യമാണത്. 

കര്‍ക്കടകത്തിലെ പുണ്യകര്‍മമാണ് രാമായണ പാരായണം. കര്‍ക്കടകത്തിലെ പ്രാരാബ്ധങ്ങള്‍ രാമായണ പാരായണത്തിലൂടെ അതിജീവിക്കാമെന്നാണ് വിശ്വാസം. രാമായണത്തിലെ ഓരോ ഭാഗവും പാരായണം ചെയ്യുന്നതിന് നിയതമായ ചിട്ടവട്ടങ്ങളുണ്ട്.  അചഞ്ചല ഭക്തിയോടെ, നിഷ്ഠയോടെ ഓരോ ഭാഗവും പാരായണം ചെയ്യുമ്പോള്‍ അതിന് അനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ് സങ്കല്പം. 

രാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള ഭാഗമാണ് പൂര്‍വരാമായണം. അതുകഴിഞ്ഞ് അശ്വമേധം വരെയുള്ളത് ഉത്തരരാമായണം. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാ കാണ്ഡം, സുന്ദരകാണ്ഡം, യുദ്ധ കാണ്ഡം, ഉത്തര കാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായി വിന്യസിക്കപ്പെട്ട 24,000 ശ്ലോകങ്ങളും രമായണമാസക്കാലത്ത് വായിച്ചു തീര്‍ക്കണം. കര്‍ക്കടകം ഒന്നു മുതല്‍ 31 വരെയാണ് പാരായണ കാലം. 

ഏഴു കാണ്ഡങ്ങളില്‍ സുന്ദരകാണ്ഡമാണ് ഏറ്റവും പവിത്രമായി കാണുന്നത്. പാരായണ മാഹാത്മ്യവും ഇതിനാണ് കൂടുതല്‍. ലങ്കയിലെത്തുന്ന ഹനുമാന്‍ സീതാദേവിയെ അന്വേഷിച്ചു കണ്ടെത്തുന്നതും രാമന്‍ നല്‍കിയ മുദ്രമോതിരം സീതയ്‌ക്ക് നല്‍കുന്നതും പകരം രാമനു നല്‍കാനായി സീത ചൂഡാരത്‌നം നല്‍കുന്നതും, ഹനുമാന്റെ ലങ്കാദഹനവുമാണ് സുന്ദരകാണ്ഡത്തിന്റെ പ്രത്യേകത. 

സങ്കട മോചനം, വിഘ്‌നനിവാരണം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യാന്‍ കഴിവുള്ളതാണ് സുന്ദരകാണ്ഡം. മുന്‍ കാലങ്ങളില്‍ വിവാഹം പോലുള്ള വിശേഷാവസരങ്ങളിലും മരണശയ്യയ്‌ക്ക് അരികിലും രാമായണം പകുത്തു വായിക്കുന്നത് ഒരു ചടങ്ങായിരുന്നു. നിത്യജപത്തിന് ഉതകുന്ന വിധത്തിലാണ് രാമായണത്തിലെ എല്ലാ സ്തുതികളുമുള്ളത്.

രാമായണ പാരായണത്തില്‍ പാലിക്കേണ്ടതായ  ചില കാര്യങ്ങളുണ്ട്. അശുഭ സംഭവങ്ങള്‍ വരുന്ന ഭാഗത്തു വെച്ച് പാരായണം അവസാനിപ്പിക്കരുത്. കഥയുടെ ഒഴുക്ക് മുറിയാതിരിക്കാന്‍ ചിലപ്പോള്‍ തലേന്നാള്‍ വായിച്ച ഭാഗങ്ങള്‍ ഒരിക്കല്‍ കൂടി വായിച്ചു തുടങ്ങേണ്ടി വരും. അക്ഷരശുദ്ധിയും ഉച്ചാരണ പിശകും വരാതെ ശ്രദ്ധിക്കണം. ഭാഷാശുദ്ധിയുണ്ടാകാന്‍ രാമായണ പാരായണം വിദ്യാഥികള്‍ക്ക് ഗുണപ്രദമാണ്. 

കുളിച്ച് ശുദ്ധിയോടെ വേണം പാരായണം തുടങ്ങാന്‍. ഭസ്മം അല്ലെങ്കില്‍ ചന്ദനം തൊട്ട്, നിലവിളക്ക് കൊളുത്തി അതിനു മുമ്പില്‍ ആവണിപ്പലകയിട്ട് കിഴക്കോട്ടോ വടക്കോട്ടോ ഇരുന്ന് വായിക്കണം. വെറും നിലത്ത് ഇരുന്ന് വായിക്കുന്നത് അശുഭകരമാണ്. കിണ്ടിയില്‍ വെള്ളം നിറച്ച് ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും  വെച്ച് താലമൊരുക്കി വിളക്കു തെളിച്ച് പാരായണത്തിനിരിക്കുന്നത്  ശുഭദായകം. രാമായണ മാസക്കാലത്ത് പാരായണത്തിന് പൂര്‍ണത ലഭിക്കാന്‍ മത്സ്യമാംസാദികള്‍ വര്‍ജിക്കണം.  

ഗണപതി, സരസ്വതി, ശ്രരരാമന്‍, ഹനുമാന്‍, വാല്മീകി, തുഞ്ചത്ത് ആചാര്യന്‍ എന്നിവരെ സ്മരിച്ചു വേണം പാരായണം തുടങ്ങാന്‍. രാമായണം വായിക്കുന്നിടത്ത് ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം.  ചില പ്രത്യേക ഭാഗങ്ങള്‍ പാരായണം ചെയ്യുന്നത് അഭീഷ്ടസിദ്ധിക്ക് നല്ലതത്രേ. സത്കാര്യങ്ങള്‍ നേടാന്‍ വിരാട സ്തുതിയും, ശത്രുദോഷശമനത്തിന് ആദിത്യ ഹൃദയവും,  സര്‍വകാര്യ സിദ്ധിക്ക് സുന്ദരകാണ്ഡവും പാരായണം ചെയ്യാം. 

സീതാസ്വയംവര പാരായണം മംഗല്യപ്രാപ്തിക്ക് നല്ലതാണ്. ലക്ഷ്മണോപദേശം ദു:ഖങ്ങള്‍ ശമിപ്പിക്കും. ആത്മജ്ഞാനവും ലഭിക്കും. പിതൃക്കളുടെ ശാന്തിക്ക് ദശരഥ ചരമം വായിക്കുന്നത്  നല്ലതാണ്. ഭരതരാഘവ സംവാദം സഹോദരങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങളകറ്റും. നിറഞ്ഞ ഭക്തിയോടെ വേണം ഓരോ കാണ്ഡങ്ങളും വായിക്കാന്‍. പാരായണം ചെയ്യുന്ന ആള്‍ക്കരികെ ഇരുന്ന് മറ്റു കുടുംബാംഗങ്ങള്‍ അത് ഭക്തിയോടെ ശ്രവിക്കണം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ചിരിയാണ് മാഞ്ഞത്… ആ നഷ്ടം നികത്താനാകില്ല; നെഞ്ചു നീറി ബിന്ദുവിനൊപ്പം ജോലി ചെയ്ത സഹപ്രവർത്തകർ

Entertainment

ദീപികയ്‌ക്ക് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി

US

‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ അമേരിക്കൻ കോൺ​ഗ്രസിലും പാസായി: ട്രംപ് ഇന്ന് ഒപ്പുവയ്‌ക്കും

World

ഉക്രൈനുള്ള ആയുധ സഹായം യുഎസ് വെട്ടിക്കുറച്ചു

World

ഉക്രൈനെതിരെ യുദ്ധത്തിന് 30,000 സൈനികരെ കൂടുതലായി റഷ്യക്ക് നല്‍കി ഉത്തര കൊറിയ

പുതിയ വാര്‍ത്തകള്‍

ബിന്ദുവിനെ അവസാനമായി കാണാൻ നാട് ഒഴുകിയെത്തുന്നു; പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം, കണ്ണീരടക്കാനാവാതെ ഉറ്റവർ

‘മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും വീണയ്‌ക്ക് അർഹതയില്ല, കൂടുതൽ പറയിപ്പിക്കരുത്’- പാർട്ടിയിലും പുറത്തും മന്ത്രിക്കെതിരെ കടുത്ത വിമർശനം

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് ഇന്ന് തുടക്കം

ദാക്ഷായണി വേലായുധന്‍ എന്ന കേരളീയ നവോത്ഥാന നായിക

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് മഹാലക്ഷ്മി സാഹിത്യ പുരസ്‌കാരം

എഡിസണ്‍

ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല: സംഘത്തിലുള്‍പ്പെട്ട യുവതിയെ ചോദ്യം ചെയ്തു; ഇടുക്കിയില്‍ അറസ്റ്റിലായത് എഡിസന്റെ സുഹൃത്തായ റിസോര്‍ട്ടുടമ

പോക്‌സോ കേസ്: വിവാദ അനാഥാലയത്തിനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികള്‍ ഒളിവില്‍

ഈ മാസം ശബരിമല നട തുറക്കുന്നത് മൂന്ന് തവണ

കൊല്ലം വള്ളിക്കാവ് അമൃതപുരിയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറും ഭാര്യ അനഘയും മാതാ അമൃതാനന്ദമയി ദേവീക്കൊപ്പം

അമ്മയുടെ നിസ്വാര്‍ത്ഥ സേവനം വലിയ പുണ്യം: ഗവര്‍ണര്‍

കെട്ടിടം തകര്‍ച്ചയിലെന്ന് 2013ല്‍ കണ്ടെത്തി; ഉപയോഗശൂന്യമായ കെട്ടിടം എന്തുകൊണ്ട് പൊളിച്ചു നീക്കിയില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies