കൊച്ചി: കേന്ദ്ര ബജറ്റ് വാര്‍ത്തയക്കായി മാധ്യമം പത്രം ഒന്നാം പേജില്‍ നല്‍കിയ കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദു ദൈവങ്ങളെ അനുസ്മരിക്കും വിധം നൃത്തം ചെയ്യുന്ന നിര്‍മ്മലാ സീതാരാമന്‍ ചവുട്ടി നില്‍കുന്നത് കര്‍ഷകന്റെ ചുമലില്‍. അന്നം തരുന്ന കര്‍ഷകരെ മാധ്യമം കാണുന്നത് രാക്ഷസനായാണോയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
നടരാജമൂര്‍ത്തിയെയും ധനമന്ത്രി നിര്‍മലാ സീതാരാമനെയും കര്‍ഷകരെയും ഒരുപോലെ അപമാനിച്ചാണ് ജമാ-അത്ത് ഇസ്ലാമിയുടെ പത്രമായ മാധ്യമം ബജറ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയ്‌ക്കും കര്‍ഷകരെയും കരുത്തുറ്റതാക്കാനുള്ള രൂപരേഖയാണ്. എന്നാല്‍, ഇതിനെയും കര്‍ഷകരെയും പരിഹസിക്കുന്ന തരത്തിലാണ് ‘മാധ്യമം’ കാര്‍ട്ടൂണ്‍ തയ്യാറാക്കിയിരുന്നത്.
ആദ്യമായി സ്വതന്ത്രമായി ബജറ്റ് അവതരിപ്പിച്ച വനിതയെ അപരിഹസിക്കുന്ന രേഖാചിത്രം പ്രസിദ്ധീകരിച്ച പത്രത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയിയില്‍ ഉയരുന്നത്. അതിനോടൊപ്പം പത്രത്തിന്റെ എഡിറ്ററോടും മറ്റു ചുമതലക്കാരോടും ഫോണിലും മറ്റു മാര്‍ഗങ്ങളിലും പ്രതിഷേധം അറിയിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പത്രത്തിനെതിരെ പ്രസ്‌കൗണ്‍സിലില്‍ പരാതി നല്‍കുമെന്ന് സോഷ്യല്‍മീഡിയയിലെ കമന്റുകളില്‍ ചിലര്‍ പറയുന്നു. ഹിന്ദുദൈവങ്ങളെയും കര്‍ഷകരെയും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലിരിക്കുന്ന വനിതയെയും അപമാനിച്ച മൗമൂദിയന്‍ പത്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: