Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെലവില്ലാക്കൃഷി, തനത് സമ്പ്രദായത്തിലേക്കുള്ള മടക്കം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 6, 2019, 03:01 am IST
in Vicharam

കൊച്ചി: രാസവളവും കീടനാശിനിയും ഉപയോഗിക്കും മുമ്പ് നിലനിന്ന പ്രചാനീകാല കാര്‍ഷിക പദ്ധതിയാണ് സീറോ ബജറ്റ് ഫാമിങ് അഥവാ ചെലവില്ലാക്കൃഷി. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ പദ്ധതിക്ക് വന്‍ പ്രചാരമാകും. പണ്ടുമുതല്‍ നിലനിന്നിരുന്ന ഈ കാര്‍ഷികപദ്ധതിയുടെ ഇക്കാലത്തെ പ്രചാരകന്‍ സന്തോഷ് പലേക്കര്‍ എന്ന അഗ്രിക്കള്‍ചറല്‍ സയന്റിസ്റ്റാണെന്നതാണ് ശ്രദ്ധേയം. 

കാര്‍ഷിക വിപ്ലവത്തിലൂടെ, ഉല്‍പ്പാദനം പലമടങ്ങ് വര്‍ധിപ്പിക്കുന്നതിനാണ് രാസവളവും കീടനാശിനിലും ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഇവ രണ്ടും കര്‍ഷകന്റേയും ജീവികുലത്തിന്റേയും നാശകാരണമാണെന്ന് ശാസ്ത്രംതന്നെ തിരിച്ചറിഞ്ഞു തുടങ്ങിയതോടെയാണ് സുഭാഷ് പലേക്കറെ പോലുള്ളവര്‍ സീറോ ഫാമിങ് എന്ന പേരില്‍ പ്രാചീന സമ്പ്രദായം പുനരവതരിപ്പിച്ചത്. മഹാരാഷ്‌ട്ര, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വ്യാപകമായി വിജയിച്ചതോടെ പദ്ധതി കൂടുതല്‍ കര്‍ഷകര്‍ സ്വീകരിച്ചു തുടങ്ങി. 

നാടന്‍ പശുവിനെ വളര്‍ത്തുക, അതിനെ ആശ്രയിച്ച് കാര്‍ഷികവൃത്തി നടത്തുക എന്നതാണ് ലളിതമായി പറഞ്ഞാല്‍ സീറോ ഫാമിങ്. നാടന്‍ പശുവിന്റെ ചാണകമാണ് വളം. ഇത് മണ്ണിലെ കോടിക്കണക്കിന് സൂക്ഷ്മ ജീവികളെ സക്രിയമാക്കും. മണ്ണിര മുതല്‍ നഗ്‌ന നേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്തവരെ ചേര്‍ന്ന് മണ്ണിനെ സമ്പുഷ്ടമാക്കും. രാസവളത്തിലൂടെ മണ്ണില്‍ അടിച്ചേല്‍പ്പിക്കുന്ന മൂലകങ്ങള്‍ക്കു പകരം ഇവ കൃഷി പോഷിപ്പിക്കും. ചെടികള്‍ക്ക് പ്രതിരോധ ശക്തികൂട്ടും, കീടനാശിനികള്‍ ആവശ്യമില്ല. ചാണകവും മൂത്രവും ചുണ്ണാമ്പും ചേര്‍ത്തും വേപ്പിന്‍ പിണ്ണാക്കും മറ്റും ചേര്‍ത്തും ഉണ്ടാക്കുന്ന മിശ്രിതമാണ് വളവും കീടപ്രതിരോധവും. ഒരു നാടന്‍ പശുവുണ്ടെങ്കില്‍ ഒരു വര്‍ഷം 30 ഏക്കര്‍ സ്ഥലത്ത് ചെലവില്ലാക്കൃഷി നടത്താം. പശുവിന് തീറ്റ കൃഷിയിടത്തില്‍, പശുവില്‍നിന്ന് വളം, കൃഷിഭൂമിയില്‍നിന്ന് കൃത്രിമമല്ലാത്ത വിള. 

സന്തോഷ് പലേക്കര്‍ എന്ന മഹാരാഷ്‌ട്രക്കാരന്‍ കൃഷിശാസ്ത്രജ്ഞന്‍ പതിറ്റാണ്ടുകളായി നടത്തുന്ന പ്രചാരണത്തിന്റെ ഫലമായി ധാരാളം കര്‍ഷകര്‍ ഈ സമ്പ്രാദായത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. കാര്‍ഷിക ഗവേഷകന്‍ ആലപ്പുഴ സ്വദേശി ഡോ.കെ.ജി. പത്മകുമാര്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്തു. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ രക്ഷയ്‌ക്കുള്ള സന്ദേശമാണ് ഒടുവില്‍ കേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലേക്കര്‍ ആധുനിക കാലത്ത് നടത്തിയ പ്രവര്‍ത്തനമാണ് ഇന്ത്യയുടെ പ്രാചീനകാല കാര്‍ഷിക പദ്ധതിയുടെ തിരിച്ചുവരവിന് കാരണമാകുന്നത്. പലേക്കറുടെ പദ്ധതിയും ചേര്‍ത്ത സമാന്തര കാര്‍ഷിക പദ്ധതി റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും താന്‍ മുമ്പ് സമര്‍പ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

നാടന്‍ പശുക്കളുടെ സംരക്ഷണവും നാടന്‍ കാര്‍ഷിക സമ്പ്രദായത്തിന്റെ പുനരുജ്ജീവനവുമാണ് ഇതിലൂടെ നടക്കുക. പദ്ധതി വിജയിക്കുമെന്ന് ആറു വര്‍ഷം സമാനമായ കൃഷിയും ചെലവില്ലാക്കൃഷിയും കുട്ടനാട്ടില്‍ നടത്തിയ ഗോപാലകൃഷ്ണന്‍ നായര്‍ പറയുന്നു. പലേക്കറില്‍നിന്നാണ് പ്രചോദനം. കുട്ടനാട്, കോട്ടയം, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ചെലവില്ലാക്കൃഷി പലരും നടത്തുന്നു. അടുത്തുതന്നെ സംസ്ഥാനത്തെ ആയിരം കര്‍ഷകരെ പങ്കെടുപ്പിച്ച് കോട്ടയം കേന്ദ്രമാക്കി പലേക്കറുടെ ചെലവില്ലാക്കൃഷി പരിശീലന-പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 നെല്‍ക്കൃഷി മാത്രമല്ല, കരിമ്പ്, തെങ്ങ് കൃഷി ഈ സമ്പ്രദായത്തില്‍ നടത്തുന്നവരുണ്ട്. കഞ്ചിക്കോട്ട് മനോജ്, കാവാലത്ത് സജിമോന്‍, നീലഗിരിയില്‍ പി. കുമാരന്‍ തുടങ്ങിയവര്‍ ഈ രംഗത്തുണ്ട്. സംസ്ഥാനത്ത് ക്രമത്തില്‍ വിജയകരമായിക്കൊണ്ടിരിക്കുന്ന പദ്ധതിക്ക് ബജറ്റ് പ്രഖ്യാപനത്തോടെ വന്‍ കുതിപ്പുണ്ടാകും. 

പലേക്കറുടെ പരിശ്രമങ്ങള്‍

കൃഷിമണ്ണിന്റെ മേല്‍ത്തട്ടു പരിചരണത്തില്‍ ആധുനിക കാര്‍ഷിക ശാസ്ത്രം ശ്രദ്ധിക്കുമ്പോള്‍ അത് തിരുത്തി ആഴത്തില്‍ മണ്ണിലേക്കിറങ്ങുകയെന്നതാണ് സുഭാഷ് പലേക്കറുടെ ചെലവില്ലാക്കൃഷി സന്ദേശം. രാസവളവും കീടനാശിനിയും മണ്ണിന് അപകടമാണെന്ന് ശാസ്ത്രം തന്നെ സമ്മതിച്ചുകഴിഞ്ഞിരിക്കെയാണ് പലേക്കര്‍ കൂടുതല്‍ ശ്രദ്ധേയനായത്. അതിനു മുമ്പ് ഉട്ടോപ്യന്‍ സങ്കല്‍പ്പമായി പലരും പഴിച്ചു. 

പലേക്കറിന്റെ പരിശ്രമങ്ങള്‍ തിരിച്ചറിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ 2016 -ല്‍ അദ്ദേഹത്തിന്  പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1949ല്‍ മധ്യപ്രദേശിലെ വിദര്‍ഭ പ്രദേശത്തെ ബെലൊര എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ കര്‍ഷകനായിരുന്നു. നാഗ്പൂരില്‍ നിന്ന് കൃഷിശാസ്ത്ര ബിരുദം. പഠനകാലത്ത് സത്പുട പ്രദേശത്തെ വനവാസികളോടൊപ്പം ഇടപഴകി. ഇരുപത്തി മൂന്നാം വയസില്‍ നാട്ടില്‍ തിരിച്ചെത്തി അച്ഛനെ കൃഷിയില്‍ സഹായിച്ചു.  പഠിച്ച ആധുനിക സമ്പ്രദായം കൃഷിയില്‍ പരീക്ഷിച്ചു. 1990 വരെ അദ്ദേഹം പത്രമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് എഴുതിയിരുന്നു.

പ്രാചീന ഭാരതീയ പാരമ്പര്യ വിജ്ഞാനത്തില്‍ ആകൃഷ്ടനായി അദ്ദേഹം വേദം, ഉപനിഷത്, തുടങ്ങി ഭാരതീയ ദര്‍ശനങ്ങള്‍ പഠിച്ചു. അതിനിടെ ഗാന്ധി ദര്‍ശനങ്ങളിലും ശിവജിയിലും ജ്യോതിബാബ ഫൂലെയിലും മറ്റും ആകൃഷ്ടനായി നാടിനിണങ്ങുന്ന കൃഷിമാര്‍ഗം മുമ്പുണ്ടായിരുന്നത് തിരിച്ചറിഞ്ഞു. മണ്ണിനെ തിരിച്ചറിഞ്ഞ് പ്രകൃതിയിലേക്ക് മടങ്ങിയതാണ് സുഭാഷ് പലേക്കറെ സീറോ ബജറ്റെന്ന ചെലവില്ലാക്കൃഷിയിലെത്തിച്ചത്. തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തിനിടെ 154 ഗവേഷണപ്രബന്ധങ്ങള്‍ അദ്ദേഹം രചിച്ചു. ആശയം ഇംഗ്ലീഷിലും, മറാഠി, കന്നഡ, തമിഴ് ഭാഷകളിലും പുസ്തകങ്ങളായി പ്രചാരത്തിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.