ന്യൂദല്‍ഹി : സാധാരണ ജനങ്ങള്‍ക്കുള്ള ഭവന വായ്പകള്‍ ഉദാരമാക്കാന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി ഭവനവായ്പകള്‍ക്ക് മേലുള്ള ആദായ നികുതിയില്‍ ഒന്നരലക്ഷം കൂടി ഇളവ് അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു.
2020 മാര്‍ച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭാവന വായ്പയ്ക്കാണ് ഒന്നര ലക്ഷം രൂപയുടെ അധിക നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ 2 ലക്ഷമാണ് നികുതിയിളവ്. ഇതോടെ 40 ലക്ഷം വരെയുള്ള ഭവനവായ്പയ്ക്ക് 3.5 ലക്ഷം രൂപയുടെ നികുതിയിളവ് ലഭിക്കും. ഇതിനു മുമ്പ് 45 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ആദായനികുതി ഇളവ് ലഭിച്ചിരുന്നത്.
അതേസമയം രാജ്യത്തെ പണമിടപാട് കുറച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ കൂട്ടാനും കേന്ദ്രബജറ്റില്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഒരു കോടി രൂപ വരെ ബാങ്ക് വഴി പണമായി ഇടപാട് നടത്തിയാല്‍ അതിന് 2 ശതമാനം ടിഡിഎസ് ചുമത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: