ന്യൂദല്‍ഹി : ഇനി ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എന്‍ആര്‍ഐ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ ഇനി മാസങ്ങള്‍ കാത്തിരിക്കേണ്ട. ഇനിമുതല്‍ ഓണ്‍ അറൈവല്‍ ആയി ഇവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്.
നേരത്തേ എന്‍ആര്‍ഐ ഇന്ത്യക്കാര്‍ക്ക് 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ, ആധാര്‍ കാര്‍ഡ് ലഭിക്കുമായിരുന്നുള്ളൂ. ഇന്ത്യന്‍ പാസ്പോര്‍ട്ട് മാത്രം നല്കിയാല് ആധാര്‍ കാര്‍ഡ് ലഭിക്കും. മറ്റ് തിരിച്ചറിയല്‍ രേഖകളൊന്നും എന്‍ആര്‍ഐ ഇന്ത്യക്കാര്‍ നല്‍കേണ്ടതില്ലെന്നും പ്രഖ്യാപനമുണ്ട്.
കൂടാതെ നികുതി അടയ്ക്കാന്‍ പാന്‍കാര്‍ഡ് ഇനി നിര്‍ബന്ധമല്ലെന്ന് യൂണിയന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം.
രാജ്യത്ത് 120 കോടിയോളം പേര്‍ക്ക് ആധാര്‍കാര്‍ഡുള്ള സ്ഥിതിക്ക് ഇതുവഴി നികുതി ഇടപാടുകള്‍ ലളിതവും സുതാര്യവുമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: