ശാസ്ത്രീയനാമം: Allium sativum
സംസ്കൃതം: ലശുന, ഉഗ്രഗന്ധ
തമിഴ്: വെള്ളൈ പൂണ്ട്
എവിടെ കാണാം: ഉത്തരേന്ത്യയില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയില്‍ ആന്ധ്രയിലും വ്യാപകമായി കൃഷി ചെയ്യുന്നു. കേരളത്തില്‍ അട്ടപ്പാടി, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍, എന്നിവിടങ്ങളില്‍ വെളുത്തുള്ളി കൃഷി ചെയ്യുന്നുണ്ട്.
പ്രത്യുല്പാദനം: ഭൂകാണ്ഡത്തില്‍ നിന്ന്
ചില ഔഷധഗുണങ്ങള്‍: കുട്ടികള്‍ക്കുണ്ടാകുന്ന ചെവി വേദനയ്ക്ക് വെളുത്തുള്ളി വാട്ടിപ്പിഴിഞ്ഞ് ഓരോ തുള്ളി വീതം ചെവിയില്‍ ഒഴിക്കുക. വയറു വേദന, വായുക്ഷോഭം തുടങ്ങിയ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് വെളുത്തുള്ളി, ശതകുപ്പ, അഫ്ഗാന് കായം, ഇവ ഓരോന്നും 30 ഗ്രാം വീതമെടുത്ത് ഒരു കിലോ ശര്‍ക്കര പാവുകാച്ചിയതില്‍ അരച്ചു ചേര്‍ത്ത്, അതിലേക്ക് ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ 15 ഗ്രാം വീതം പൊടിച്ചതും ചേര്‍ത്ത് ലേഹ്യപാകമാകുമ്പോള്‍, ശുദ്ധി ചെയ്ത 20 മില്ലി ആവണക്കെണ്ണയും 60 മില്ലി നറുനെയ്യും ചേര്‍ത്തിളക്കി നെയ് തേച്ച ഭരണയില്‍ സൂക്ഷിക്കുക. ഇതില്‍ നിന്ന് ഒരു സ്പൂണ്‍ വീതം നിത്യേന രണ്ടു നേരം സേവിച്ചാല്‍ ഒരു മാസം കൊണ്ട് ഉദരസംബന്ധമായ എല്ലാ വായുക്ഷോഭങ്ങളും വിശപ്പില്ലായ്മ, വയറുവേദന, വയറ്റില്‍ ഉരുണ്ടുകൂടല്‍ കൃമി ശല്യം എന്നിവയും ശമിക്കും. നെഞ്ചിലെ കഫക്കെട്ടിന് വെളുത്തുള്ളി കടുകെണ്ണയില്‍ അരച്ച് പുറമേ പുരട്ടുക.
ഒരു കുടം വെളുത്തുള്ളി( വെളുത്തുള്ളിയുടെ ഒരു കൂട്ടം) , അഞ്ച് കാന്താരി മുളക്, ഒരു കഷ്ണം പച്ച ഇഞ്ചി, ഇവ വെണ്ണപോലെ അരച്ച് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിച്ച് അത് മുഴുവനായും ചോറിനകത്തു വെച്ചുരുട്ടി രാവിലെയും വൈകീട്ടും വിഴുങ്ങുക. 350 വരെ കൊളസ്ട്രോള്‍ ഉള്ളവര്‍ മൂന്നു ദിവസമേ കഴിക്കാവൂ. അല്ലാത്ത പക്ഷം കൊളസ്ട്രോള്‍ ലെവല്‍ പരിധിയിലേറെ താഴും. ഈ മരുന്നിന് പാര്‍ശ്വഫലങ്ങളൊന്നുമില്ല.
വെളുത്തുള്ളി തൊലി കളഞ്ഞ് തേനിലിട്ട് ഒരുമാസം സൂക്ഷിക്കുക. ഒരു മാസത്തിനു ശേഷം അതില്‍ നിന്ന് ഒരു സ്പൂണ്‍ കോരിയെടുത്ത് ദിവസവും രാവിലെയും വൈകീട്ടും കഴിച്ചാല്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ മാറും. ഹൃദയമാംസപേശികളുടെ ബലക്ഷയവും കൊളസ്ട്രോള്‍, ദഹനക്കുറവ് എന്നിവയും മാറും.
അഞ്ച് കിലോ വെളുത്തുള്ളി, വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ് മൂന്നു ലിറ്റര്‍ നീരെടുക്കുക. ഇതില്‍ അരലിറ്റര്‍ എള്ളെണ്ണയും 250 മില്ലി വേപ്പെണ്ണയും വെളുത്തുള്ളി 15 ഗ്രാം മഞ്ഞള്‍ 30 ഗ്രാം, അരത്ത 15 ഗ്രാം എന്ന കണക്കിലെടുത്ത കല്ക്കവും ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചി തേച്ചാല്‍ അപബാഹുകം എന്ന വാതരോഗം ശമിക്കും. കൈ ഉയര്‍ത്താനും വശങ്ങളിലേക്ക് തിരിക്കാനുമാവാതെ കൈയിലെ പേശികള്‍ക്ക് ബലക്ഷയം വന്നു മെലിയുന്നതിനെയാണ് അപബാഹുകം എന്നു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: