Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കടുവാപ്പോലീസിനെ കൂട്ടിലടയ്‌ക്കുക

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
Jul 4, 2019, 09:50 pm IST
in Vicharam

മലയാളികള്‍ക്കിടയില്‍ ആളിപ്പടരുന്ന ഭീതിയാണ് പോലീസ് സ്റ്റേഷനുകളിലെ ഭീകരമരണങ്ങള്‍. പീരുമേട് പോലീസ് സ്റ്റേഷനില്‍ രാജ്കുമാറിന്റെ ജീവന്‍ നഷ്ടപ്പെട്ടു. ഇന്ത്യയുടെ ഇരുണ്ടനാളുകള്‍ എന്നറിയപ്പെട്ട അടിയന്തരാവസ്ഥ, നമ്മുടെ മൗലികാവകാശങ്ങള്‍ നഷ്ടപ്പെടുത്തിയതിന്റെ നാല്‍പ്പത്തിനാലാം വാര്‍ഷികദിനത്തിലാണ് പോലീസ് സ്റ്റേഷനിലേക്ക് ആരോഗ്യമുള്ള ഒരുമനുഷ്യന്‍ നടന്നുപോയിട്ട് നിശ്ചലശരീരമായി പുറത്തേക്കുവന്നത്. പോലീസുകാരുടെ ഇഷ്ടവിഭങ്ങളാണ് ഇടി, തൊഴി, ഉരുട്ടിക്കൊല മുതലായവ. മദ്ദളംപോലെ മനുഷ്യന്റെ ശരീരവും മര്‍ദ്ദനോപകരണമാക്കുന്നു. 

ഒരുഡോക്ടര്‍ക്ക് എത്രത്തോളം രോഗികളോട് ഉത്തരവാദിത്വമുണ്ടോ അതുതന്നെയാണ് കുറ്റവാളികളെന്ന് മുദ്രകുത്തപ്പെടുന്നവരോട് പൊലീസും കാട്ടേണ്ടത്. അവര്‍ക്ക് എന്ത് മരുന്നുകൊടുക്കണം, എന്ത് ശസ്ത്രക്രിയ നടത്തണമെന്നൊക്കെ തിരുമാനിക്കുന്നത് കോടതിയാണ്, പോലീസല്ല. പക്ഷേ സംഭവിക്കുന്നത് പോലീസ് സ്റ്റേഷനില്‍ അവര്‍തന്നെ ശസ്തക്രിയചെയ്യുന്നു എന്നതാണ്.

വേട്ടനായ്‌ക്കളെപ്പോലെ നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്നു. ഭരണകൂടത്തിന് പൂര്‍ണ്ണസംരക്ഷണം പൗരന്മാര്‍ക്ക് കൊടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഈ ക്രൂരന്മാരായ പോലീസ് കൊലയാളികളെ ജനങ്ങളെന്തിന് തീറ്റിപ്പോറ്റണം? കൈക്കൂലി, ലോക്കപ്പുമരണം എന്നിവ അസഹനീയമാംവിധം ക്രൂരമായിക്കൊണ്ടിരിക്കുമ്പോഴും പോലീസ് വകുപ്പിനെ നിയന്ത്രിക്കാന്‍ ആരുമില്ലാതെപോകുന്നു. സത്യസന്ധരായ പോലീസുകാര്‍ക്കും ഇതൊക്കെ അപമാനകരമാണ്. ഭരണത്തിലുള്ളവര്‍ എന്തിനാണ് കുറ്റവാളികള്‍ക്ക് കുടപിടിക്കുന്നത്? നിയമങ്ങളെ പിഴുതെറിയാന്‍ ഈ കാക്കിധാരികള്‍ക്ക് എന്തവകാശം?   

ഇടത്-വലത് ഭരണകാലത്ത് കസ്റ്റഡിമരണം, ഉരുട്ടിക്കൊലപാതകം എന്നിവ കേരളത്തില്‍ സുഗമമായി നടക്കുന്ന മുറകളാണ്. ഈ കൊലയാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. വീണ്ടും അവര്‍ക്ക് ശ്രേഷ്ഠമായ പദവികള്‍ ലഭിക്കുന്നു. സംഭവത്തെത്തുടര്‍ന്നുള്ള കുറെബഹളങ്ങള്‍. അതിനപ്പുറം ഒന്നുംനടക്കുന്നില്ല. പോലീസ്‌സേന ജനങ്ങളുടെ ഘാതകരായി മാറുന്നത് അധികാരകേന്ദ്രങ്ങളില്‍ നടക്കുന്ന ഗുഢാലോചനകളുടെ ഫലമായിട്ടാണ്. അവര്‍ എന്തെല്ലാം താത്ത്വികമായ വാദങ്ങളുന്നയിച്ചാലും പോലീസ് കസ്റ്റഡിയില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഭരണകൂടഭീകരത തന്നെയാണ്.  

പലകേസുകളും ബോധപൂര്‍വ്വമായി അട്ടിമറിക്കുന്നു, മൂടിവയ്‌ക്കപ്പെടുന്നു. അതില്‍ ചിലതുമാത്രം മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയെടുക്കുന്നു. അവരറിയാത്ത എത്രയോ കദനകഥകള്‍ വേറെയുണ്ടാവും. ഭരണാധികാര ദുര്‍വിനിയോഗം, സത്യം മൂടിവയ്‌ക്കല്‍, സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സംരക്ഷിക്കല്‍, കുറ്റവാളികളായ പോലീസുകാരെ സംരക്ഷിക്കല്‍ തുടങ്ങി എണ്ണമറ്റ നീതിനിഷേധങ്ങള്‍  കാലാകാലങ്ങളായി കേരളത്തില്‍ നടക്കുന്നു. ക്രൂരതയുടെ ഈ മാര്‍ഗ്ഗം സമൂഹത്തില്‍ ഭീതിയുടെ അന്തരീഷം സൃഷ്‌ട്രിക്കുന്നു. പാവങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ വേദനയാല്‍ അലറിക്കരയുന്നു. ഒരുപരാതിക്കാരന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ ആ വ്യക്തിയോട് സ്‌നേഹത്തോടെ പെരുമാറാന്‍ അറിയില്ലെങ്കില്‍ അവരെ നന്നാക്കിയെടുക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ നോക്കണം.

ബ്രിട്ടനില്‍നിന്നോ അമേരിക്കയില്‍നിന്നോ പോലീസിന്റെ അച്ചടക്കം എന്തെന്നറിയാവുന്ന അധ്യാപകരെയാണ് കേരളത്തിലെ പോലീസുകാരുടെ പഠനപരിശീലകരാക്കേണ്ടത്. നമ്മുടെ പോലീസ്‌സേനയെ നന്നാക്കാന്‍ ഇവരെ കൊണ്ടുവന്ന് പരിശീലനം കൊടുക്കുന്നത് ഒരുതെറ്റല്ല. കസ്റ്റഡിമരണങ്ങള്‍, ഉരുട്ടിക്കൊലകള്‍ എന്നിവയില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകളൊന്നും അവരുടെമുന്നില്‍ വിലപ്പോവില്ല. ഗള്‍ഫ്-പാശ്ചാത്യ നിയമങ്ങള്‍ വളരെകര്‍ക്കശമാണ്. ഒരു ഭരണാധികാരിക്കും രാഷ്‌ട്രീയ വാലാട്ടികള്‍ക്കും നിയമത്തെ തൊട്ടുകളിക്കാന്‍ കഴിയില്ല. ഇത്തരം നിയമങ്ങള്‍ നല്ലൊരു സമൂഹത്തെ രൂപാന്തരപ്പെടുത്തും. പുരോഗമനംവരാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനെപ്പറ്റി ചിന്തിക്കണം. 

പ്രവാസി സാജന്റെ ആത്മഹത്യയ്‌ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. നെടുങ്കണ്ടം, പീരുമേട് കസ്റ്റഡി മരണങ്ങളുടെ  തിരക്കഥക്കുപിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? ഒരാള്‍ അധികാരത്തില്‍ വന്നാല്‍, കാക്കിക്കുപ്പായമിട്ടാല്‍, ജനങ്ങളോടിത്ര പുച്ഛം എന്താണ്? ഇതില്‍നിന്നുള്ള മാറ്റം കേരളജനത വെല്ലുവിളിയായി ഏറ്റെടുക്കട്ടെ. ജനങ്ങള്‍ അധികാരമേല്‍പ്പിക്കുന്നത് പൗരാവകാശങ്ങള്‍ സംരക്ഷിക്കാനാണ്. ഗുണ്ടകള്‍ക്കും കള്ളകടത്തുകാര്‍ക്കും സമ്പന്നര്‍ക്കും ഓശാനപാടുന്ന പോലീസുകാരുടെ സംരക്ഷകരാകാനല്ല.  

രാജ്കുമാറിന്റെ കസ്റ്റഡിമരണത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും പോലീസ് ഉദ്യഗസ്ഥര്‍ക്കുമുള്ള പങ്ക് എന്താണ്? ഈ കൊലപാതകത്തിനുപിന്നില്‍ വലിയൊരു ഗുഢാലോചനയുണ്ടെന്ന് പൊതുവേ അംഗീകരിക്കുന്നു. ഇടതു-വലത് രാഷ്‌ട്രീയക്കാര്‍ ഈ വിഷയത്തില്‍ ഉരുണ്ടുകളിച്ചിട്ട് കാര്യമില്ല. ഇന്നും ഇന്നലെയും എത്രയോ പാവങ്ങളെ പോലീസ് നരനായാട്ടിലൂടെ കൊലപ്പെടുത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി കരുണാകരന് രാജന്‍ കൊലപാതകത്തിന്റെപേരില്‍ മന്ത്രിക്കസേര നഷ്ടപ്പെട്ടില്ലേ? അതിനുശേഷം പോലീസ് കൊലപാതകത്തില്‍ ഒരുമന്ത്രിയും രാജിവെച്ച് പുറത്തുപോയതായി അറിവില്ല. 

കേരളത്തില്‍ ധാരാളം പാവങ്ങളുടെജീവന്‍ പോലീസ് കസ്റ്റഡിയില്‍ പൊലിഞ്ഞിട്ടുണ്ട്. ആ കേസുകളില്‍ ആരും ശിക്ഷിക്കപ്പെട്ടതായി അറിയില്ല. കേരളാപോലീസ് നല്ലപോലീസ് എന്നൊക്കെ നമ്മള്‍ മേനിപറയാറുണ്ട്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് രക്ഷപ്പെടാറുണ്ട്. പാവങ്ങളുടെ ജീവനെടുത്താല്‍ ഭരണകൂടം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചെയ്യുന്നകാര്യമാണ് സ്ഥലംമാറ്റം, അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍. രാഷ്‌ട്രീയപാര്‍ട്ടികളുടെ പാദസേവകരായാല്‍ ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ഒരുശിക്ഷയുമില്ലാതെ അവര്‍ ജോലിയില്‍ പ്രവേശിക്കും. ഇവിടെ പരാജയപ്പെടുന്നത് അധികാരികള്‍ മാത്രമല്ല, ഭരണഘടനയും നിയമങ്ങളുമാണ്. 

അധികാരികളുടെ തേര്‍വാഴ്ചയില്‍ എത്രയോ കുടുംബങ്ങള്‍ തകര്‍ന്നു. എത്രയോ പാവങ്ങള്‍ മിണ്ടാപ്രാണികളെപ്പോലെ ജീവിക്കുന്നു. മുന്‍കാലങ്ങളില്‍ പാടത്തുംവരമ്പത്തും വരേണ്യവര്‍ഗ്ഗത്തിന്റെ പീഡനങ്ങളേറ്റ് ഹൃദയനൊമ്പരം അനുഭവിച്ചതുപോലെയാണ് ഭരണത്തിലുള്ളവര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുന്നത്. തെരുവുഗുണ്ടകളെപ്പോലെ നിയമങ്ങളുടെ ബാലപാഠമറിയാത്ത കുറെ കാക്കിധാരികള്‍.

ഇന്ത്യന്‍ നിയമത്തില്‍ ഒരിടത്തും പറയുന്നില്ല കസ്റ്റഡിയിലെടുക്കുന്ന പ്രതികളുടെ ശരീരത്തുതൊടാന്‍. ഒരുകുറ്റവാളിയെ കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം, ഉയര്‍ന്ന പോലീസ് അധികാരിയെ അറിയിക്കണം, വൈദ്യപരിശോധന അങ്ങനെ എന്തെല്ലാമുണ്ട്. കേരളാപോലീസിന് ഇതൊന്നും ബാധകമല്ല. ഗുണ്ടകളെപ്പോലെ പണത്തിന്റെ കനമനുസരിച്ച് കാലൊടിക്കണോ, കൊല്ലണോ അതവര്‍ ചെയ്തുകൊള്ളും. രാജ്കുമാറിനെ വീട്ടുകാരുടെ മുന്നില്‍വെച്ച് അതിക്രൂരമായി മര്‍ദ്ദിക്കുക, ശരീരത്തില്‍ മാരകമായ മുറിവുകള്‍ സൃഷ്ടിക്കുക. ഇതെല്ലം ഓരോമലയാളിയുടെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന കാര്യങ്ങളല്ലേ? 

പോലീസ്‌സേനയില്‍ മാത്രമല്ല എല്ലാരംഗത്തും സമഗ്രമായ ഒരുമാറ്റം, അഴിച്ചുപണി കേരളത്തിനാവശ്യമാണ്. അത് സംഭവിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തംനാട്, സാക്ഷരതയില്‍ ഒന്നാമത് എന്നൊക്കെ പൊങ്ങച്ചം പറഞ്ഞുനടന്നിട്ട് കാര്യമില്ല. ഭാവിതലമുറകളെ ഇരുളിലേക്ക് തള്ളിവിടരുത്. ജാഗ്രത ജനത്തിന് മാത്രമല്ല ഭരണകൂടങ്ങള്‍ക്കും വേണ്ടതാണ്. അതിനാദ്യം ചെയ്യേണ്ടത് കടുവപ്പോലീസിനെ കൂട്ടിലടക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.