കൊച്ചി: വുമന്‍സ് ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമര്‍ശനവുമായി താരസംഘടന എഎംഎംഎയുടെ സംഘടനാ റിപ്പോര്‍ട്ട്.
നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ സംഘടന ഭാരവാഹികള്‍ അടക്കം നടിക്കൊപ്പം നിന്നിട്ടും മനപൂര്‍വ്വം ചില ബാഹ്യശക്തികള്‍ എഎംഎംഎ നടിക്കൊപ്പമല്ലെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് വിമര്‍ശനം.
വുമന്‍സ് ഇന്‍ സിനിമ കളക്ടീവിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും വിമര്‍ശനം വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. മാത്രമല്ല താരങ്ങള്‍ ഫെയിസ് ബുക്കിലൂടെ പ്രതികരിക്കുന്നതില്‍ നിയന്ത്രണം വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. അംഗങ്ങള്‍ തമ്മിലോ പ്രവര്‍ത്തന മേഖലയിലോ ഉള്ള പ്രശ്‌നങ്ങള്‍ ഭരണ സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.
യുക്തിസഹജമായി പ്രശ്‌നങ്ങള്‍ പരിഹരിക്കും. അതിനുമുമ്പ് മീഡിയ, ഫെയിസ് ബുക്ക്, സേഷ്യല്‍ മീഡിയ വഴിയുള്ള പ്രസ്താവനകളും ചര്‍ച്ചകളും പാടില്ല. അത് സ്വയം അപഹാസ്യരാകുന്നതൊടൊപ്പം സംഘടനയ്‌ക്കും അവമതിപ്പുണ്ടാക്കും. അച്ചടക്ക സമതി കൂടുതല്‍ സജീവമാക്കും.
അവാര്‍ഡ് നിശകളില്‍ പങ്കെടുക്കുമ്പോള്‍ സംഘടനയെ അറിയിച്ച് അനുവാദം വാങ്ങണമെന്നും അവാര്‍ഡ് നിശ നടത്തുന്നവര്‍ സംഘടനയില്‍ നിന്ന് അനുവാദം വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
















