കാസര്‍ഗോഡ്: വിദ്യാനഗര്‍ ഗവ. ഐടിഐയില്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപി സംസ്ഥാന സമിതിയംഗം കെ. മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷ കിട്ടിയ അജ്മല്‍ കസബിന്റെ പേരുകള്‍ വ്യാപകമായി കോളേജിലെ ചുവരുകളില്‍ എഴുതിവച്ചിരിക്കുന്നു കൂടാതെ കറാച്ചി എന്ന പേരില്‍ ഒരു കുട്ടം വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിരന്തരമായി പ്രശ്‌നങ്ങളും സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്ന സമയത്ത് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തുകയും എബിവിപി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിക്കുകയും കോളേജിലെ അധ്യാപകര്‍ നോക്കിനില്‍ക്കെ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ തന്നെ ദൃക്‌സാക്ഷികളായിട്ടും ഈ സംഭവം കോളേജ് പ്രിന്‍സിപ്പാളിനെയും പോലീസ് അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വിഷയം നിസ്സാരവല്‍ക്കരിച്ചു കാണുവാനും ഒത്തുതീര്‍പ്പാക്കുവാനുമുള്ള ശ്രമങ്ങളാണ് പ്രിന്‍സിപ്പാളിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ഗൗരവമേറിയ ഇത്തരം കാര്യങ്ങളെ നമ്മള്‍ നിസ്സാരവല്‍ക്കരിക്കുന്നത്‌കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നിരന്തരമായി കാസര്‍ഗോഡ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഈ വിഷയവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഈ വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എബിവിപി എന്‍ഐഎയ്‌ക്ക് പരാതി നല്‍കിയിട്ടുണ്ട് വിദ്യാര്‍ത്ഥികള്‍ എതിരെ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം എബിവിപി സംഘടിപ്പിക്കുമെന്നും കെ.മോഹന്‍ പ്രസ്താവനയില്‍ അറിയിച്ചു.
















