പാനൂര്‍: പാക്കിസ്ഥാന്‍ പ്രണയം മൂത്ത് സിപിഎം പാനൂര്‍ ലോക്കല്‍ കമ്മറ്റിയംഗം. പാനൂര്‍ കണ്ണംവെളളിയിലെ കിരണ്‍ ആണ് പാക്കിസ്ഥാന്‍ പ്രണയം മൂത്ത് തന്റെ എഫ്ബി അക്കൗണ്ടില്‍ പോസ്റ്റിട്ടത്. ഇതു ട്രോളര്‍മാര്‍ ഏറ്റെടുത്തതോടെ കിരണ്‍ വെട്ടിലായി.
ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിലെ തോല്‍വിയിലെ നിരാശ പോസ്റ്റില്‍ വായിച്ചെടുക്കാം. യുദ്ധങ്ങളിലെ തോല്‍വി മുതല്‍ ഒരുപാട് പ്രതിസദ്ധികള്‍ തരണം ചെയ്ത ജനതയ്‌ക്ക് സഖാവിന്റെ വക അഭിവാദ്യവുമുണ്ട്.ശക്തമായ പ്രതികരണം എഫ്ബിയില്‍ വന്നതോടെ കിരണ്‍ കണ്ടം വഴി ഓടി. ഒപ്പം കേട്ടാലറയ്‌ക്കുന്ന ഭാഷയില്‍ നാടന്‍ തെറിയും. സംഭവം വിവാദമായതോടെ സിപിഎം നേതൃത്വം കിരണിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നവമാധ്യമം വഴി അതിരുവിട്ട നിലപാടുകള്‍ ചുമതലപ്പെട്ടവര്‍ കാട്ടരുതെന്ന നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തിയാണ് കിരണ്‍ പാക്കിസ്ഥാന്‍ സ്‌നേഹം പുറത്തു കാണിച്ചത്. പ്രായത്തിന്റെ പാകത കുറവാണെന്നാണ് മുതിര്‍ന്ന സഖാവ് ഇതിനെക്കകുറിച്ച് വെളിപ്പെടുത്തിയത്. എസ്എഫ്‌ഐയുടെ ജില്ലാകമ്മറ്റി അംഗം കൂടിയാണ് കിരണ്‍ പാനൂര്‍.
















