തിരുവനന്തപുരം: കേരളത്തില്‍ വിനോദ സഞ്ചാരത്തിനായി തിരുവനന്തപുരത്തെത്തിയ ജര്‍മ്മന്‍ വനിതയെ കാണാനില്ലെന്ന് പരാതി. ലിസ വെയ്‌സ് എന്ന സ്ത്രീയെയാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് പരാതി നല്‍കി.
യുവതിയുടെ അമ്മ കോണ്‍സുലേറ്റിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയച്ചത്.
മാര്‍ച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമൃതപുരിയില്‍ പോകാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരന്‍ മുഹമ്മദലി നാട്ടിലേക്ക് മടങ്ങിപ്പോയതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















