തിരുവനന്തപുരം: സുപ്രീംകോടതി നല്‍കിയ സമയ പരിധി അവസാനിച്ചതോടെ 2107 എംപാനല്‍ െ്രെഡവര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. തെക്കന്‍ മേഖലയിലെ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371പേരെയുമാണ് പിരിച്ചുവിട്ടത്. ഇത്രയും ജീവനക്കാര്‍ പുറത്താകുന്നത് നിലവിലെ സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് സൂചന.
നിയമനം നടത്താത്തതിനെ തുടര്‍ന്ന് പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാക്ക് പിന്നാലെ എംപാനല്‍ െ്രെഡവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെഎസ്ആര്‍ടിസിയുടെ നടപടി.
















