Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അര്‍ത്ഥപൂര്‍ണമായ അപഥ സഞ്ചാരം

ബൈജു പി.എസ്. by ബൈജു പി.എസ്.
Jun 30, 2019, 03:49 am IST
in Varadyam

ശബ്ദാര്‍ത്ഥ വിന്യാസത്തിലൂടെ പിറവിയെടുക്കുന്ന ഉത്തമ കാവ്യത്തില്‍ രസവും ധ്വനിയും അലിഞ്ഞു ചേരുമ്പോള്‍ അത് ആസ്വാദക ഹൃദയങ്ങളുടെ ആഴങ്ങളിലെത്തുന്നു. പ്രതിഭാധനനായ കവി സുകു മരുതത്തൂരിന്റെ വാക്കുകളാണിത്. മലയാള ഖണ്ഡകാവ്യ പ്രസ്ഥാനത്തിന് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പ്രദാനം ചെയ്യുകയാണ് സുകു മരുതത്തൂരിന്റെ ‘അപഥസഞ്ചാരി’ എന്ന ഖണ്ഡകാവ്യം. കാവ്യാസ്വാദകര്‍ക്കിടയില്‍ ഖണ്ഡകാവ്യ ശാഖയ്‌ക്ക് അനന്യമായ സ്ഥാനമാണുള്ളതെന്നും അപഥ സഞ്ചാരി വ്യക്തമാക്കുന്നു. ആത്മാവിഷ്‌കാരത്തിന്റെ സ്പന്ദിക്കുന്ന വാങ്മയതലങ്ങള്‍ രചനയിലുടനീളം കാണാം. മനുഷ്യ മനസുകളില്‍ പ്രത്യേകിച്ച് യുവതലമുറയില്‍ കടന്നുകൂടിയിട്ടുള്ള ലഹരി വസ്തുക്കളോടുള്ള ആസക്തിയും അതുമൂലമുണ്ടാകുന്ന തീവ്രമായ ജീവിത ദുഃഖങ്ങളുമാണ് അപഥസഞ്ചാരിയില്‍ പ്രതിപാദിച്ചിട്ടുള്ളത്. സമകാലീന സാമൂഹിക യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചൂണ്ടുവിരലാണ് സുകു മരുതത്തൂരിന്റെ ഈ ഖണ്ഡകാവ്യം.

മദ്യം വിഷമാണ് അതു ചെത്തരുത് കുടിക്കരുത് കൊടുക്കരുത് എന്ന ഗുരുദേവ ദര്‍ശനത്തെ മുന്‍നിര്‍ത്തിയാണ് ഈ കഥാകവനത്തിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരുവിന്റെ ശക്തമായ ഈ ആഹ്വാനം കവിയുടെ തൂലികത്തുമ്പിലൂടെ പ്രതിധ്വനിക്കുന്നു.

അപഥസഞ്ചാരിയിലെ കഥാനായകന്‍ രവി തന്റെ പൂര്‍വ്വകാല സ്മരണകളിലേക്ക് കടക്കുന്നതിലൂടെ കാവ്യം ആരംഭിക്കുകയായി. നാട്ടിലെ ചാരായം വാറ്റുകാരനായ രവിയുടെ ചാരായത്തിന്റെ ലഹരിയറിയാത്തവര്‍ നാട്ടില്‍ കുറവായിരുന്നു.ഇതിലൂടെ അതിവേഗം സമ്പന്നനാകുന്ന രവിയുടെ ജീവിതം കാലത്തിന്റെ ഒഴുക്കില്‍പ്പെട്ട് ജീവിതസുഖങ്ങളില്‍ നിന്നും അകലെയാകുന്നു. ഒന്നൊന്നായി സര്‍വ്വതും നഷ്ടപ്പെട്ട അയാള്‍ അവസാനം വീടും പറമ്പും വിറ്റ് മകളുടെ കല്യാണം നടത്തുന്നു. പ്രതീക്ഷകള്‍ക്കു വിപരീതമായി മകളുടെ ജീവിതം  കണ്‍മുമ്പില്‍ തകര്‍ന്നടിയുന്നത് കാണേണ്ടി വരുന്ന ഒരച്ഛന്റെ ദുരന്ത ചിത്രമായി രവി മാറുന്നു. മനുഷ്യ മനസ്സുകള്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് രവി എന്ന കഥാപാത്രം.

പട്ടിണിക്കിരയായി

മൃത്യുവിന്നടുത്തായി

എത്തുന്ന രണ്ടു പ്രാണ-

നപ്പുരയ്‌ക്കുള്ളില്‍ കാണാം.

പട്ടിണി കൊണ്ടു മരിക്കാറായ രാധയുടെയും കുഞ്ഞിന്റെയും ഹൃദയസ്പര്‍ശിയായ ചിത്രം

മദ്യമീ ലോകത്തിന്റെ

ആയുസ്സുമുറിക്കുന്നു

മദ്യമീ ലോകത്തിന്റെ

സംസ്‌കൃതി തുലയ്‌ക്കുന്നു.

ലോകമാകെ പടര്‍ന്നു വളരുന്ന ലഹരി മനുഷ്യരാശിയുടെ ആയുസ്സും സംസ്‌കാരവും നശിപ്പിക്കുന്നു.

പാതിവ്രത്യത്തെപ്പുല്‍കി

പാതയിലലയുന്ന

പാവമാം രാധയ്‌ക്കാരു

പാഥേയമൊരുക്കീടും?

എന്ന ചോദ്യത്തോടെ അവസാനിക്കുന്ന കാവ്യം മനുഷ്യനന്മയ്‌ക്കായി തൂലിക ചലിപ്പിക്കുന്ന കവിയുടെ ആത്മരോദനമായി നിലകൊള്ളുന്നു.

നെയ്യാറ്റിന്‍കരയ്‌ക്കടുത്തുള്ള മരുതത്തൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച കവി കാവ്യലോകത്ത് സജീവമാണ്. ആകാശവാണിക്കും ദൂരദര്‍ശനും വേണ്ടി നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ടെലിഫിലിം, സീരിയല്‍, സിനിമാ ഗാനരചനയിലും നിറഞ്ഞുനില്‍ക്കുന്നു. കവിത, ജീവചരിത്രം, നോവല്‍, ബാലസാഹിത്യം എന്നീ സാഹിത്യ ശാഖകളിലും രചനകള്‍ നടത്തിവരുന്നു. 2003-ല്‍ സ്വാതിചിത്രാ പുരസ്‌കാരത്തിനര്‍ഹനായി. ശിവഗിരി മഠം നടത്തിയ ഖണ്ഡകാവ്യ മത്സരത്തില്‍ അപഥസഞ്ചാരി ഒന്നാം സ്ഥാനം നേടി. രബീന്ദ്രനാഥ ടാഗോര്‍, മഹാലക്ഷ്മി സേവാസമിതി, പുരസ്‌കാരങ്ങളും തിക്കുറിശ്ശി ഫൗണ്ടേഷന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തപസ്യ, ബാലഗോകുലം എന്നീ സാഹിത്യ സാംസ്‌കാരിക സംഘടനകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചുവരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.