കൊച്ചി: സമീപകാല വിഷയങ്ങളില്‍ മൗനം പാലിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ മുന്‍ ഡിജിപി ഡോ. ടിപി സെന്‍കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. സാംസ്‌കാരിക നായകന്മാരെ ഒരു കൂട്ടം തെരവ് നായകളോടാണ് സെന്‍കുമാര്‍ ഉപമിച്ചാണ് വിമര്‍ശിച്ചിരിക്കുന്നത്.
ആന്തൂരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കാനുണ്ടായ സാഹചര്യവും,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗീക പീഡന പരാതിയിലും കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ മൗനം പാലിക്കുകയാണെന്ന് സെന്‍കുമാര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
















