കൊച്ചി: തിരുവനന്തപുരം പോലീസ് സഹകരണ സംഘം റൗഡികളുടെ സംഘമാണോന്ന് ഹൈക്കോടതി. സഹകരണ സംഘം തെരഞ്ഞെടുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം .
യുഡിഎഫ് അനുകൂല പോലീസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്നാരോപിച്ചുള്ള വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് .
സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ എല്ലാ അപേക്ഷകര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആര്‍ക്കെങ്കിലും കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
















