തിരുവനന്തപുരം: മലയാളി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ വനിതാപ്രാതിനിധ്യം കൂട്ടാന്‍ ഭരണഘടന ഭേദഗതി ചെയ്യും. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമാണ് നിര്‍ണായക തീരുമാനം. മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തരപരാതി സെല്‍ രൂപീകരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലു സ്ത്രീകളെയെങ്കിയും ഉള്‍പ്പെടുത്തും.
സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കുമെന്നും ഭേദഗതിയില്‍ പറയുന്നു. ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും.ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ക്കായി ആഭ്യന്തരപരാതി സെല്‍ വേണമെന്ന ആവശ്യം കുറച്ചുനാളുകളായി ഉയര്‍ന്നുവന്നിരുന്നതാണ്. ഇതിനാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പരിഹാരം കണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: