തിരുവനന്തപുരം: മുസ്ലീം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന എസ്ഡിപിഐയുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിയമസഭയില്‍ ഉയര്‍ത്തി കെ.എന്‍.എ ഖാദര്‍ എംഎല്‍എ. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിലൂടെയാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയിരുന്നു. സബ്മിഷന് മുസ്ലിം ലീഗും യുഡിഎഫും അനുമതി നല്‍കാതിരുന്നതായിരുന്നു പിന്മാറാനിടയായ കാരണം.
ജനസംഖ്യ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് എസ്ഡിപിഐ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം ഇതാണ് ഇന്ന് നിയമസഭയില്‍ ഖാദര്‍ ഉയര്‍ത്തിയത്. മലപ്പുറത്ത് നിലവില്‍ ജനസംഖ്യാനുപാതികമായ വികസനമില്ലെന്നും ഭരണസൗകര്യത്തിനായി പുതിയ ജില്ല വേണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ജില്ലയുടെ ആസ്ഥാനം എവിടെ വേണമെന്ന് താന്‍ പറയുന്നില്ല. എന്നാല്‍ മലപ്പുറം ജില്ലയുടെ വികസനത്തിന് വിഭജനം ആവശ്യമാണ്. ഇന്നല്ലെങ്കില്‍ നാളെ ഇതുവേണ്ടി വരുമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
















