തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് മാധ്യമപ്രവര്‍ത്തകനായ ഒ അബ്ദുള്ള. പാര്‍ട്ടിയേയും കുടുംബത്തേയും വിഷമത്തിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ബിനോയ് കോടിയേരിയോട് ഇസ്ലാമിലേക്ക് വരാന്‍ ഒ അബ്ദുള്ള തന്റെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ട് പലതരത്തില്‍ ഒളിച്ചുനടക്കുന്ന ബിനോയ് കോടിയേരിക്ക് മുന്‍പില്‍ ആത്മഹത്യക്ക് പകരമുള്ള മാര്‍ഗമാണ് ഇസ്ലാമെന്നാണ് ഒ അബ്ദുള്ള വീഡിയോയില്‍ പറയുന്നത്. സിനിമ നടനായ ധര്‍മേന്ദ്രയെ മാതൃകയാക്കി ഇസ്ലാം പരീക്ഷിക്കൂ പരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടൂ എന്നാണ് ഒ അബ്ദുള്ള പറയുന്നത്.
ഭാര്യമാരെ ഒരേപോലെ സ്നേഹിക്കാന്‍ കഴിയുമെങ്കില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്നും. ഇത് ഇസ്ലാം അനുവദിക്കുന്നുണ്ടെന്നും ഒ അബ്ദുള്ള പറഞ്ഞു. സ്വാതന്ത്രത്തോടെ ജീവിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതരത്തിലുള്ള വിശാലമായ ചിന്താഗതി സൂക്ഷിക്കുന്ന മതമാണ് ഇസ്ലാമെന്നും അതിനാല്‍ ബിനോയ് കോടിയേരിക്ക് വേണമെങ്കില്‍ ഇസ്ലാം സ്വീകരിക്കാമെന്നുമാണ് ഒ അബ്ദുള്ള വീഡിയോയില്‍ പറയുന്നത്.
അതേസമയം, ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതിയില്‍ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ മുംബൈ പോലീസ്് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷന്‍സ് കോടതി മാറ്റിവെച്ച സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിനോയ് ഇതുവരെ ഹാജരായിട്ടില്ല. വ്യാഴാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനി കോടതി പരിഗണിക്കുക. ഇതിന് മുമ്പ് ബിനോയിയെ അറസ്റ്റു ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഒളിവിലുള്ള ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകൂ. നേരത്തെ ലുക്ക് ഔട്ട് നോട്ടീസിറക്കാന്‍ പൊലീസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതോടെ ഈ തീരുമാനം മരവിപ്പിച്ചു. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
















