കണ്ണൂര്‍: സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയുടെ പിടിവാശിയില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷയെ വെള്ളപൂശി അന്വേഷണ സംഘം. സിപിഎം നേതാവ് എംവി ഗോവിന്ദന്റെ ഭാര്യയും നഗരസഭാധ്യക്ഷയുമായ പി കെ ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘം പറയുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ മാത്രമാണ് നടന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്.
രേഖകളുടെ പ്രാഥമിക പരിശോധനയില്‍ ഇത് വ്യക്തമായിട്ടുണ്ട്. നഗരസഭാ എഞ്ചിനീയര്‍ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍.നഗരസഭയിലെ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ അടക്കം ഓഡിറ്റോറിയത്തിന് അനുമതി നല്‍കാണമെന്ന് ശുപാര്‍ശ ചെയ്തിട്ടും നഗരസഭാ സെക്രട്ടറിയാണ് അതിന് തടസം നിന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഓഡിറ്റോറിയം നിര്‍മ്മിച്ചതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പല തവണ നോട്ടീസ് അയച്ചു. അപാകതകള്‍ ഒറ്റ നോട്ടീസില്‍ ഒതുക്കുന്നതിന് പകരം പല നോട്ടീസുകള്‍ നല്‍കിയത് ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. വിശദമായ പരിശോധനയ്‌ക്ക് ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുക.
















