പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ആളുകള്‍ക്ക് മുന്നില്‍ കുത്തിവീഴ്‌ത്തി. കോയമ്പത്തൂരില്‍ വെച്ചാണ് പാലക്കാട് സ്വദേശിനിക്ക് കുത്തേറ്റത്. പ്രതി സുരേഷ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. യുവതിയെ കുത്തിവീഴ്‌ത്തിയശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. കോയമ്പത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും പാലക്കാട് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
















