തിരുവനന്തപുരം: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പേജ് വെരിഫൈഡ് ആയി. ഔദ്യോഗിക പേജെന്ന ഫേസ്ബുക്കിന്റെ അംഗീകാരം കിട്ടിയ കേരളത്തിലെ ആദ്യ വിദ്യാര്‍ത്ഥി സംഘടനയാണ് എബിവിപി. ഇതിന്റെ ഭാഗമായി പേജിന് നീല ടിക്ക് ലഭിച്ചു. 129,112 ലൈക്കും 132,508 ഫോളോവേഴ്‌സുമാണ് എബിവിപിയുടെ ഔദ്യോഗിക പേജിന് ഇപ്പോഴുള്ളത്.
















