തൃശൂര്‍: ശബരിമല അയ്യപ്പനെ നിന്ദിക്കുന്ന ഫ്ളക്സ് ബോര്‍ഡ് കേരള വര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ സ്ഥാപിച്ചതിനെതിരെ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധമാര്‍ച്ച്. ഹിന്ദുദൈവങ്ങളെ അപമാനിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നും കോളജ് അധികൃതര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ജില്ലാ പ്രസിഡന്റ് എന്‍. നാഗേഷ് ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തൃശൂരിലെ കേരള വര്‍മ്മ കോളേജിലാണ് അയ്യപ്പസ്വാമിയെ അപമാനിച്ചുകൊണ്ട് വിദ്യാര്‍ത്ഥി സംഘടന ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. യുവതിയുടെ കാലിനിടയില്‍ ആര്‍ത്തവ രക്തത്തില്‍ മുങ്ങി തല കീഴായി കിടക്കുന്ന അയ്യപ്പ സ്വാമിയുടെ ചിത്രമാണ് എസ്എഫ്‌ഐ ക്യാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത്. ഫ്ളക്സ് ബോര്‍ഡിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എസ്എഫ്ഐയുടെ ഈ പ്രവര്‍ത്തിക്കെതിരെ അയ്യപ്പഭക്തരും ഹിന്ദു സംഘടന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നുവെന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനം, ഐക്യദാര്‍ഡ്യ സമത്വം എന്ന പേരിലുള്ളതാണ് ബോര്‍ഡ് എടുത്തുമാറ്റണമെന്ന് ഹൈന്ദവ സംഘടനകള്‍ കോളജ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പഭക്തരെ സിപിഎം വീണ്ടും അപമാനിക്കുകയാണെന്ന ബിജെപി പറഞ്ഞു. അയ്യപ്പനെ ഇത്തരത്തില്‍ അപമാനിക്കുന്നത് കണ്ടിരിക്കാനാവില്ലെന്നും ഹൈന്ദവസംഘടന നേതാക്കള്‍ അറിയിച്ചു.
















