കുവൈറ്റ് സിറ്റി : പ്രവാസിയായ കണ്ണൂര്‍ സ്വദേശി സാജന്റെ ആത്മഹത്യയില്‍ എന്‍.ആര്.ഐസ് ഓഫ് കുവൈറ്റ് പ്രതിഷേധിച്ചു. പ്രവാസികള്‍ക്ക് കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങുവാനുള്ള നിയമ പ്രശ്നങ്ങള്‍ ലഘൂകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല.
കേരളത്തില്‍ ബിസിനസ്സ് തുടങ്ങാന്‍ എത്തിയ നിരവധി സാധരണക്കാരായ പ്രവാസികള്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണെന്നും ഇതിന് ഉത്തരവാദി കേരളത്തില്‍ മാറി മാറി ഭരിച്ച കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാണെന്നു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച രാജശേഖരന് പറഞ്ഞു. കൂടാതെ അന്തര്‍ദേശിയ യോഗാദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസ്സി സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയഗാനം ആലപിക്കാത്തതടക്കമുള്ള പിഴവുകളെ ചൂണ്ടികാട്ടി യോഗം അപലപിച്ചു.
എമ്പസിയുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ പ്രവര്‍ത്തിക്കെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഫാഹേലില്‍ നടന്ന യോഗത്തില്‍ ഹരി ബാലരാമപുരം, രമേശ് പിള്ള, ജിനീഷ് ജീവാലന്, പാരിജാക്ഷന്‍, അജയന്, അശോകന്, സന്ദീപ്, വിപിന്‍ നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: