ന്യൂദല്‍ഹി: ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായുള്ള പാഞ്ചാലിമേട്ടില്‍ കുരിശ് നാട്ടിയുള്ള കൈയേറ്റത്തിനെതിരെ ദല്‍ഹിയില്‍ നാമജപ പ്രതിഷേധം.
വനഭൂമിയിലെ കൈയേറ്റം അവസാനിപ്പിക്കുക, ദേവസ്വം ഭൂമിയിലുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, അയ്യപ്പസ്വാമിയുടെ പൂങ്കാവനം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹൈന്ദവ സംഘടനകള്‍ ദല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്.
കേരള ഹൗസിലേക്ക് നടത്തിയ നാമജപ പ്രതിഷേധത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. വിവിധ ഹൈന്ദവ നേതാക്കള്‍ പ്രസംഗിച്ചു.
















