Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജഗത് മിഥ്യ ബ്രഹ്മം സത്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 23, 2019, 05:08 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആരംഭണാധികരണം

ആറാമത്തേതായ ഈ അധികരണത്തില്‍ ഏഴ് സൂത്രങ്ങളുണ്ട്.

സൂത്രം  തദനന്യത്വമാരംഭണശബ്ദാദിഭ്യ:

(തദ് അനന്യത്വം ആരംഭണ ശബ്ദാദിഭ്യ:)

ആരംഭണം എന്ന ശബ്ദം മുതലായതു കൊണ്ട് ബ്രഹ്മത്തില്‍ നിന്ന് അന്യമല്ല എന്ന് കാണിച്ചിരിക്കുന്നു. ജഗത്തില്‍ നിന്ന് ബ്രഹ്മം വേറെയല്ല എന്ന് ഉറപ്പിക്കുകയാണ് ഇവിടെ.

ഏകമായ ബ്രഹ്മം മാത്രമാണ് സത്യമെന്ന് കഴിഞ്ഞ സൂത്രത്തില്‍ സ്ഥാപിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട് മറ്റൊരു സംശയത്തെ ഉന്നയിക്കുന്നു ഇവിടെ. അതിനുള്ള മറുപടിയാണ് ഈ സൂത്രം.

അനുഭവിക്കുന്ന സമയത്ത് പ്രപഞ്ചത്തിലെ നാനാത്വം സത്യമാണെന്ന് എല്ലാവര്‍ക്കും തോന്നുന്നു. ഈ ലോകത്തിലെ ഓരോന്നും വേറെ വേറെയായി കാണുകയാണ് നാം. പല പല നാമ രൂപങ്ങളായി.എന്നാല്‍ പ്രപഞ്ചമായിത്തീരുന്നതിനു മുമ്പും പിന്നീട് ലയിച്ചതിനു ശേഷവും നാനാത്വമില്ല. മരത്തില്‍ കൊമ്പുകളും ചില്ലകളും ഇലകളുമൊക്കെ ഉണ്ടാകുന്നതു പോലെ പലതുണ്ടാകുന്നു എന്നതല്ലേ യുക്തി എന്ന വാദത്തെ ഇവിടെ നിഷേധിക്കുന്നു.

ഛാന്ദോഗ്യോപനിഷത്തില്‍ ‘യഥാ സോമ്യേകേന മൃത് പിണ്ഡേന സര്‍വ്വം മൃണ്‍മയം വിജ്ഞാതം സ്യാത്, വാചാരംഭണം വികാരോ നാമധേയം മൃത്തികേത്യേവ സത്യം’ മണ്ണിനെ അഥവാ മണ്‍കട്ടയെ അറിയുമ്പോള്‍ മണ്ണു കൊണ്ടുണ്ടാക്കിയ എല്ലാം അറിഞ്ഞതായിത്തീരുന്നു. വാക്കു കൊണ്ട് പറയുന്ന പേര് വികാരം മാത്രമാണ്. സത്യമായ വസ്തു മണ്ണ് മാത്രമാകുന്നു.

ഇങ്ങനെ നോക്കിയാല്‍ കാര്യ രൂപമായ ജഗത്തും കാരണ രൂപമായ ബ്രഹ്മം തന്നെയാണ്. ഇത് ജഗത്തിന് ബ്രഹ്മത്തില്‍ നിന്നുള്ള അനന്യതയെയാണ് കാണിക്കുന്നത്. എന്നാല്‍ ബ്രഹ്മം ജഗത്‌സ്വരൂപമായിരിക്കുന്നു എന്ന അര്‍ഥം കല്‍പ്പിക്കുകയും വേണ്ട. സ്വര്‍ണവളയും സ്വര്‍ണവും ഒന്നാണെന്ന് പറഞ്ഞാല്‍ സ്വര്‍ണം വളയുടെ രൂപത്തിലുള്ളതാണെന്ന അര്‍ഥമില്ല. വളയാകുന്നതിന മുമ്പും വളയല്ലാതെയിരിക്കുമ്പോഴും സ്വര്‍ണം സ്വര്‍ണം തന്നെയാണ്. പ്രകടമാകുമ്പോഴും ലയിക്കുമ്പോഴും സ്വര്‍ണം മാത്രമേയുള്ളൂ. പ്രകടമായിരിക്കുമ്പോള്‍ പല ആകൃതിയിലും പേരിലും പറയുന്നുവെന്ന് മാത്രം. അതുപോലെ തന്നെയാണ് ബ്രഹ്മവും ജഗത്തും. ബ്രഹ്മത്തില്‍ തന്റെ ശക്തി ലീനമായിരിക്കുമ്പോള്‍ ഏകമായ സത്ത് സ്വരൂപമായും പ്രകടമാകുമ്പോള്‍ പല പേരിലും ആകൃതിയിലും വിളങ്ങുന്നു.

നാമം ,രൂപം എന്നിവയോടു കൂടിയ ഈ ജഗത്ത് മിഥ്യയും അതിന് ആധാരമായ ബ്രഹ്മം മാത്രം സത്യവുമാകുന്നു. അസത്യവും അനിത്യവുമായതിനാണ് നാനാത്വം. അത് പലതായിരിക്കുന്നതാണ്. ഈ നാനാത്വത്തിന് നിത്യവും സത്യവുമായ ബ്രഹ്മത്തെ ബാധിക്കാനാവില്ല. നാനാത്വം എന്നത് ഉണ്ടെന്ന് തോന്നിക്കുന്ന പ്രതീതി മാത്രമാണ്.

നാനാത്വം മിഥ്യയാണെന്നോ ഇല്ലാത്തതാണെന്നോ എന്ന് എങ്ങനെ പറയാനാകും? എന്നാണ് തുടര്‍ന്നുള്ള സംശയം. അങ്ങനെയെങ്കില്‍ ശ്രുതിയിലും സ്മൃതിയിലുമൊക്കെയുള്ള ഗുരുശിഷ്യബന്ധത്തെപ്പറ്റിയും ബന്ധമോക്ഷങ്ങളെപ്പറ്റിയുമൊക്കെയുള്ള വിവരണങ്ങള്‍ നിഷ്ഫലമാകില്ലേ എന്നാണ് ചോദ്യം. അതിനാല്‍ നാനാത്വം ശാസ്ത്ര സമ്മതമുള്ളതാണോ? അല്ലയോ? ശാസ്ത്രങ്ങള്‍ എല്ലാം തന്നെ അവിദ്വാന്‍മാരുടെ വിഷയങ്ങളാണ് എന്നുള്ളതാണ് അതിന്റെ സമാധാനം. അറിവില്ലായ്മ മൂലമാണ് നാനാത്വം സത്യമാണെന്ന് തോന്നുന്നത്. അജ്ഞാനം മൂലം സംസാരത്തില്‍ കുടുങ്ങി വലയുന്നവരെ ബോധവാന്മാരാക്കുകയാണ് ഇതിലൂടെ. ഏകമായ ആ പരമാത്മാ ജ്ഞാനം ഉണ്ടാക്കാനാണ് ശാസ്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഗുരുവില്‍ നിന്ന് ആത്മജ്ഞാനത്തെ നേടിയാല്‍ പിന്നെ ഗുരുവും ശിഷ്യനും ഇല്ല എന്ന് പറയാം. തന്നില്‍ അന്യമായി വേറെ ആരെ കാണാനാണ്. എല്ലാം ആത്മസ്വരൂപം തന്നെ.ശ്രുതിയും സ്മൃതിയുമുള്‍പ്പടെയുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ അറിവില്ലാത്തവരെ പരമമായ അറിവിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ളവയാണ്. എല്ലാ നാനാത്വവും അറിവ് നേടുമ്പോള്‍ നീങ്ങും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളുകളില്‍ ത്രിഭാഷാ നയം നടപ്പാക്കല്‍: ഭേദഗതി ഉത്തരവുകള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ റദ്ദാക്കി. വിഷയം പഠിക്കാന്‍ സമിതി

India

വില 940 കോടി രൂപ; ബ്രിട്ടന്റെ എഫ് 35ബി സ്റ്റെല്‍ത് യുദ്ധജെറ്റ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട വണ്ടിപോലെ തിരുവനന്തപുരത്ത് കിടക്കുന്നത് ഗൂഢനീക്കമോ?

India

വാര്‍ത്താ അവതാരക സ്വേഛ വോട്ടാര്‍ക്കറുടെ ആത്മഹത്യ: മാതാപിതാക്കളുടെ പരാതിയില്‍ സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Kerala

റേഞ്ച് റോവര്‍ കാര്‍ അപകടം: പൊലീസ് അന്വേഷണത്തില്‍ സംശയമെന്ന് മരിച്ച റോഷന്റെ കുടുംബം

Kerala

എംഡിഎംഎയുമായി സിപിഐ നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

തമിഴ്‌നാട് ചേരമ്പാടിയില്‍ കൊന്ന് കുഴിച്ചു മൂടിയ ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ (ഇടത്ത്) പാകിസ്ഥാന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷഎംപിമാര്‍ (വലത്ത്)

സിന്ധുനദിയിലെ ജലം തന്നില്ലെങ്കില്‍ ഇന്ത്യയിലെ ആറ് നദികളിലേയും വെള്ളം കൊണ്ടുപോകുമെന്ന് വെല്ലുവിളിച്ച് ബിലാവല്‍ ഭൂട്ടോ; എതിര്‍ത്ത് പാക് എംപിമാര്‍

എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട : രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ

കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി

സൂംബ വിവാദം അനാവശ്യം, എല്ലാത്തിലും മതവും ജാതിയും കയറ്റുന്നു: കെഎന്‍എം

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

റൗഡി ലിസ്റ്റില്‍ ഉളള അഭിഭാഷകനെ പ്രോസിക്യൂട്ടര്‍ ആക്കാന്‍ ശ്രമം: എസ്.പിക്കെതിരെ ഡി വൈ എസ് പി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ദേവസ്ഥാൻ ക്ഷേത്രത്തിനുള്ളിൽ കയറി നിസ്ക്കരിച്ചു : അലി മുഹമ്മദ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies