കുവൈറ്റ് സിറ്റി : പ്രവാസിയും സാന്പത്തിക ഭദ്രതയും എന്ന വിഷയത്തില്‍ കൂവൈറ്റ് സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച പരിപാടി സംഘടിപ്പിച്ചു. പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷ കൈവരിക്കുന്നതിനായുള്ള ബോധവത്കരണവും മാര്‍ഗ്ഗങ്ങളും ചര്‍ച്ചചെയ്യുന്നതിന്റെ ഭാഗമായാണ് സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് കുവൈറ്റിന്റെ നേതൃത്വത്തില്‍ വിവിധ ഏരിയകളിലായി ചര്‍ച്ച പരിപാടി സംഘടിപ്പിച്ചുവരുന്നത്.
പ്രവാസികള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനായി ലഭ്യമായ വിവിധ മാര്‍ഗ്ഗങ്ങളായ ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ്, ബോണ്ടുകള്‍, സ്വര്‍ണ്ണം തുടങ്ങിയവയിലേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷവശങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച നടന്നു.
ഭാവിയിലെ ദുരിത സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വിദേശത്ത് ജോലിചെയ്യുന്പോള്‍ തന്നെ ശരിയായ സാന്പത്തിക ആസൂത്രണവും അത് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ സുധീര്‍ വി മേനോന് വിശദീകരിച്ചു. മംഗഫില്‍ നടന്ന പരിപാടിയില്‍ ദിലീപ്, ശരവണകുമാര്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: