സതാംപ്ടന് : അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുത്തു. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുകയെന്നതാണ് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായി മൊഹമ്മദ് ഷാമി ഇന്ത്യന്‍ ടീമിലെത്തി. മറ്റ് മാറ്റങ്ങളൊന്നു ടീമില്‍ വരുത്തിയിട്ടില്ല.
അതേസമയം കളിച്ച അഞ്ച് കളിയിലും തോറ്റ അഫ്ഗാനിസ്ഥാന് ലോകകപ്പില്‍ നിന്നും പുറത്തായി കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യയ്ക്കെതിരെ മികച്ച കളി പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാന്.
ടീം ഇന്ത്യ : ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, വിജയ് ശങ്കര്‍, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ചഹാല്‍, ജസ്പ്രീത് ബുംറ
അഫ്ഗാനിസ്ഥാന് ടീം: ഹസ്രത്തുല്ല സസായ്, ഗുല്‍ബാദിന്‍ നായിബ്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗര്‍ അഫ്ഗാന്, മുഹമ്മദ് നബി, ഇക്രം അലി ഖില്, നജീബുള്ള സദ്രാന്, റാഷിദ് ഖാന്, അഫ്താബ് ആലം, മുജീബ് ഉര് റഹ്മാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: