തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തില്‍ ബിനോയ് കോടിയേരിക്കെതിരായ കുറുക്ക് മുറുകിയതോടെ കോടിയേരി ബാലകൃഷ്ണന്റെ സംസ്ഥാന സെക്രട്ടറിക്കസേര ഇളകാന്‍ തുടങ്ങി. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുമ്പോള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറിനില്‍ക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
സമീപകാലത്തെ ഏറ്റവും വലിയ പ്രതസന്ധിയിലൂടെയാണ് സംസ്ഥാന നേതൃത്വം കടന്നു പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്നുവന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി, എം.വി. ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ പി.കെ. ശ്യാമള ആരോപണങ്ങള്‍ നേരിടുന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ തുടങ്ങി സംസ്ഥാന നേതൃത്വം ഇപ്പോള്‍ ഏറെ പരുങ്ങലിലായ അവസ്ഥയിലാണ്.
ലളിതകലാ അക്കാദമി നല്‍കിയ കാര്‍ട്ടൂണ്‍ അവാര്‍ഡിനും പരിഹാരം കാണണം. കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം അക്കാദമി അംഗീകരിച്ചിട്ടില്ല. മീശ നോവല്‍ വിവാദമായപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞ പാര്‍ട്ടി അക്കാദമി അവാര്‍ഡ് പിന്‍വലിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന വാദം ഉന്നയിക്കുന്നവരും ഉണ്ട്. ഇതിനിടയിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടത്.
ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി എകെജി സെന്ററില്‍ വരെപരാതി നല്‍കിയ സാഹചര്യത്തില്‍ യോഗത്തില്‍ നിന്നും അവധിയെടുത്ത് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിച്ചെന്നാണ് സൂചന. എന്നാല്‍ മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഇതില്‍ വിയോജിപ്പുമായി രംഗതെത്തിയിട്ടുണ്ട്. ബിനോയിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിപരമായി നേരിടണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റും നാളെ സംസ്ഥാന സമിതിയുമാണ് ചേരുന്നത്. തെരഞ്ഞെടുപ്പ് അവലോകനമാകും പ്രധാന ചര്‍ച്ചയെങ്കിലും പാര്‍ട്ടിയെ കുരുക്കിലാക്കുന്ന വിഷയങ്ങള്‍ യോഗങ്ങളില്‍ ഉയര്‍ന്നേക്കും. പിണറായിയുമായി തമ്മില്‍ അല്‍ച്ചയിലാണെന്നതും ഇത്തവണ യോഗത്തില്‍ കോടിയേരിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
















