ആലപ്പുഴ: ഒറ്റപ്പെട്ട സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നുണ്ടെന്ന് മനസിലാക്കണമെന്നും ചുവപ്പുനാട ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
സിവില്‍ സര്‍വീസിന്റെ എല്ലാ കണ്ണികളും പൊതുജനസേവനത്തിനുള്ളതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നാണക്കേടുണ്ടാക്കരുതെന്നും അര്‍ഹരെ അനാവശ്യമായി നടത്തിക്കരുതെന്നും ചൂണ്ടിക്കാട്ടി.
അതേസമയം സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നഗരസഭാധ്യക്ഷ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംഭവത്തെത്തുടര്‍ന്ന് നഗരസഭ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുകയും പ്രസിഡന്റിനെ സംരക്ഷിക്കുന്ന നിലപാടുമാണ് സ്വീകരിച്ചത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. 15 കോടി മുടക്കിയ പദ്ധതിക്കെതിരെ നഗരസഭ സ്വീകരിച്ച നിഷേധാത്മക നിലപാടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതേണ്ടി വരുമെന്നു വിലയിരുത്തിയാണ് കോടതി നടപടി. ശ്യാമളക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുക്കാന്‍ സാധ്യതയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഞായറാഴ്ച വിഷയം ചര്‍ച്ചയാകുമെന്നാണ് സൂചന.
















